തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസന്വേഷണത്തലവനായ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമം. കല്‍പ്പറ്റയില്‍ നിന്നും മടങ്ങുംവഴിയാണ് ആക്രമണമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
കൊടുവള്ളിയില്‍വെച്ചാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറായ സുമിത് കുമാറിന് നേരെ ആക്രമണമുണ്ടായത്.
കല്‍പ്പറ്റയിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങും വഴിയാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നും ആക്രമണത്തിന് പിന്നില്‍ ഗൂഢസംഘമാണെന്നും പറഞ്ഞ് സുമിത് കുമാര്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
ഒരു ഗൂഢസംഘം തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ എടുത്തുവെന്നും കസ്റ്റംസ് അന്വേഷണം ആരംഭിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു. കൂടാതെ ഈ സംഘത്തെയും അവരുടെ ഗോഡ്ഫാദറെയും പുറത്ത് കൊണ്ടുവരുമെന്നും സുമിത്ത് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
അതേസമയം അക്രമികള്‍ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണിതെന്ന് പൊലീസ് പറയുന്നു. അക്രമി സംഘത്തില്‍ 2 കാറുകളും 2 ബൈക്കുകളും ഉള്‍പ്പെട്ടതായി പൊലീസ് അറിയിച്ചു.
സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക