Sports News
എന്നെ പൂട്ടാനുള്ള പൂട്ടൊന്നും നിന്റെ കൈയിലില്ല മോനെ; വെറൈറ്റി മത്സരത്തില്‍ ആവേശിനെ പൂട്ടിക്കെട്ടി അര്‍ഷ്ദീപ്; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2022 Aug 30, 03:39 pm
Tuesday, 30th August 2022, 9:09 pm

ഇന്ത്യന്‍ ഡ്രസിങ് റൂമിലും കളിക്കളത്തിന് പുറത്തും നിന്നും വരുന്ന വീഡിയോകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവറുണ്ട്. താരങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളും തമാശയും കളികളുടെയുമെല്ലാം വീഡിയോയും ആരാധകര്‍ ഏറ്റെടുക്കാറമുണ്ട്.

അത്തരത്തിലുളള ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യ- പാക് പോരാട്ടത്തില്‍ വിജയിച്ചതിന് ശേഷം ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തിയ അവേശ് ഖാനും അര്‍ഷ്ദീപ് സിങ്ങും നടത്തിയ ഒരു ചലഞ്ചിങ് വീഡിയോയാണ് ബി.സി.സി.ഐയുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

ഒരു ടേബിളിന്റെ ഒരറ്റത്ത് വെച്ച കപ്പുകളിലേക്ക് ടേബിള്‍ ടെന്നീസ് ബോള്‍ എറിഞ്ഞ് ലക്ഷ്യം കാണുക എന്നതായിരുന്നു ചലഞ്ച്. പത്ത് അവസരങ്ങള്‍ വീതം ഇരുവര്‍ക്കും നല്‍കിയിരുന്നു.

കൂടാതെ, ഇരുവരും തമ്മിലുള്ള ചലഞ്ചില്‍ റഫറിയുടെ റോളില്‍ ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരുന്നു.

ആദ്യ അവസരം ആവേശ് ഖാനായിരുന്നു. ആദ്യ അഞ്ച് അവസരവും നഷ്ടപ്പെടുത്തി ആറാമത്തെ ഏറിലാണ് ആവേശ് ആദ്യമായി ലക്ഷ്യം കണ്ടത്. പത്ത് അവസരങ്ങളില്‍ നിന്നും ഒന്നാണ് താരത്തിന് ലക്ഷ്യം കാണാന്‍ സാധിച്ചത്.

കുറച്ചെങ്കിലും എയിം ചെയ്ത് എറിയൂ ആവേശ് ഭായ് എന്ന് അര്‍ഷ്ദീപ് കളിയാക്കുന്നതും വീഡിയോയിലുണ്ടായിരുന്നു.

എന്നാല്‍ അര്‍ഷ്ദീപ് ആദ്യ ശ്രമത്തില്‍ തന്നെ ഒരു പോയിന്റ് നേടിയെങ്കിലും പിന്നീടുള്ള എട്ട് ശ്രമങ്ങളില്‍ പരാജയപ്പെട്ടു. വിജയിക്കാന്‍ ഒരു പോയിന്റ് മാത്രം വേണ്ടി വന്നപ്പോള്‍ പേസര്‍ വിജയകരമായി പന്ത് കപ്പിലെത്തിക്കുകയും കളിയില്‍ വിജയിക്കുകയും ചെയ്തു.

സൂര്യകുമാര്‍, അര്‍ഷ്ദീപ് രണ്ട് പോയിന്റ് നേടുമെന്ന പ്രവചനം ശരിയായി എന്നും പറയുന്നതും വീഡിയോയില്‍ കാണാം അതുപോലെ തന്നെ അര്‍ഷ്ദീപിന്റെ രണ്ടാം നമ്പര്‍ ജേഴ്സിയിലേക് തന്റെ പ്രവചനം ശരിയായി എന്ന് ചൂണ്ടി കാണിക്കുന്നുമുണ്ട്.

‘ഒരു രസകരമായ ഓഫ്-ഫീല്‍ഡ് യുദ്ധം. ഞങ്ങളുടെ പേസര്‍മാരായ @Avesh_6 @arshdeepsingh! you wouldn’t want to miss p.s @surya_14kumar gets his prediction spot on.’ എന്ന ക്യാപ്ഷനിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യയുടെ അടുത്ത മത്സരം ഹോങ് കോങ്ങുമായാണ്. ഓഗസ്റ്റ് 31 ഇന്ത്യന്‍ സമയം 7:30ക്ക് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും

 

Content Highlight: Arshdeep Singh defeated Avesh Khan in an interesting match