Kerala Politics
'താങ്കള്‍ ഫെമിനിസ്റ്റാണോ' എന്ന് റിമ കല്ലിങ്കല്‍; പുഞ്ചിരിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jan 07, 03:55 pm
Sunday, 7th January 2018, 9:25 pm

കൊച്ചി: താങ്കള്‍ ഫെമിസ്റ്റാണോ എന്ന നടി റിമ കല്ലിങ്കലിന്റെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന നാം മുന്നോട്ട് എന്ന ചാനല്‍ പരിപാടിക്കിടെയായിരുന്നു സംഭവം. എം.എല്‍.എ വീണാ ജോര്‍ജാണ് പരിപാടിയുടെ അവതാരിക.

താങ്കള്‍ ഒരു ഫെമിസ്റ്റാണോ എന്ന റിമയുടെ ചോദ്യത്തിന് പുഞ്ചിരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതിയെന്ന മനുവിലെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി അത്തരത്തിലൊരു തത്വശാസ്ത്രം ഇവിടെയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇവിടെ ഏത് പക്ഷം എന്നൊരു നിലാപാടി്‌ല്ലെന്നും സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും സഹോദരങ്ങളായിട്ട് ജീവിക്കാന്‍ കഴിയണമെന്നും പറഞ്ഞു.

സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ എല്ലാ അവകാശങ്ങളും അനുവദിച്ച് കിട്ടണമെന്നും എന്നാല്‍ നമ്മുടെ നാടിന്റെ അനുഭവത്തില്‍ രണ്ടും രണ്ടാണെന്നും പറഞ്ഞു. സ്ത്രീയ്ക്കുമേല്‍ പുരുഷനോ പുരുഷനുമേല്‍ സ്ത്രീയ്ക്കോ ആധിപത്യം ഉണ്ടാവാന്‍ പാടില്ല തുല്ല്യത ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും സംസ്ഥാനത്ത് വനിതാ നയം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി “നാം മുന്നോട്ട്” പരിപാടിയുടെ ഡിസംബര്‍ 31 ന് ആണ് തുടങ്ങിയത്. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.