മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനന്യ. മലയാള സിനിമയില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരം കുറച്ചു നാളുകള്‍ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു.
ഇപ്പോള്‍ പുറത്തിറങ്ങിയ ഭ്രമം എന്ന സിനിമയിലൂടെ വീണ്ടും സിനിമയില്‍ സജീവമാനൊരുങ്ങുകയാണ് താരം. തന്റെ പുത്തന്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അനന്യയിപ്പോള്‍. ഗൃഹലക്ഷ്മിയോടാണ് താരം മനസ്സു തുറക്കുന്നത്.
ഇപ്പോള്‍ സിനിമയൊന്നുമില്ലേ എന്ന സ്‌നേഹാന്വേഷണമാണ് താന്‍ ഏറെ കേട്ടിരുന്നതെന്നും ആ ചോദ്യം കേള്‍ക്കുമ്പോള്‍ താന്‍ ഏറെ വിഷമിച്ചിരുന്നുവെന്നും താരം പറയുന്നു. മറ്റ് ഭാഷകളില്‍ താന്‍ അഭിനയിച്ചിരുന്നുവെന്നും മലയാളത്തില്‍ നിന്ന് ഒരു ഇടവേളയെടുക്കുകയായിരുന്നുവെന്നും താരം പറയുന്നു.
‘പരിചയത്തിന്റെ പുറത്തൊക്കെ സിനിമയില്‍ ചെറിയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, അഭിനേതാവ് എന്ന നിലയില്‍ വളര്‍ച്ചയുണ്ടാകണമെങ്കില്‍ കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കണം.
ഭ്രമത്തിലേത് ഒരുപാട് സാധ്യതകളുള്ള കഥാപാത്രമാണ്. ഞാന്‍ കാത്തിരുന്നതുപോലെയുള്ള കഥാപാത്രമായിരുന്നു സിനിമയിലേത്. നല്ല സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. ആ കാത്തിരിപ്പിന് ഫലമുണ്ടായി,’ താരം പറയുന്നു.
ഭ്രമത്തിന് ശേഷം ധാരാളം ട്രോളുകള്‍ വന്നിരുന്നുവെന്നും അതൊക്കെ താന്‍ ആസ്വദിക്കുന്നുണ്ടെന്നും താരം പറയുന്നു.
‘ഭ്രമത്തിനു ശേഷം ട്രോളുകള്‍ ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്. അതൊ ക്കെ ആസ്വദിക്കുന്നു. വിഷമിപ്പിക്കുന്ന തരത്തിലുള്ള ട്രോളുകളൊന്നും വരാതിരുന്നാല്‍ മതി. വിമര്‍ശനങ്ങളെ നേരിട്ടിട്ടുണ്ട്. ഒരു സ്ത്രീയായതു കൊണ്ടാണ് എനിക്കിങ്ങനെ എന്ന തോന്നല്‍ ഒരിക്കലും ഉണ്ടായിട്ടില്ല.
പക്ഷേ, സ്ത്രീകളെ വിഷമിപ്പിച്ചു വിമര്‍ശിക്കുന്ന ഒരു പതിവ് നമ്മുടെ സമൂഹത്തില്‍ ഉണ്ട്. ഒരു സമയത്ത് വന്നുപെട്ട വിഷമത്തെ തീര്‍ത്തും ഇ ല്ലാതാക്കുന്ന തരത്തിലുള്ള സ്‌നേഹം എനിക്കിപ്പോള്‍ പ്രേക്ഷകരില്‍ നിന്ന് കിട്ടുന്നുണ്ട്. സിനിമയില്‍ നിന്ന് വിട്ടുനിന്നാല്‍ പ്രേക്ഷകര്‍ മറക്കാറാണ് പതിവ്. എന്നെ അവര്‍ മറന്നില്ലല്ലോ,’ താരം കൂട്ടിച്ചേര്‍ത്തു.