Entertainment news
അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷിന്റെ പുതിയ ചിത്രം; നായികയായി അനു ഇമ്മാനുവല്‍; പ്രീലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 29, 11:35 am
Saturday, 29th May 2021, 5:05 pm

നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ രണ്ടാമത്തെ പ്രീലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളി താരം അനു ഇമ്മാനുവല്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിരിഷിന്റെ ജന്മദിനമായ മെയ് 30 ന് പുറത്തിറക്കും. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുന്നതിന് മുമ്പായി പ്രീ-ലുക്ക് ഇറക്കി ടോളിവുഡ് സിനിമാ ലോകത്ത് ഇതൊരു പുതിയ ട്രെന്റിന് തുടക്കം കുറിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ ടൈറ്റിലും ഈ ദിവസമാണ് പുറത്തിറക്കുക. വിജേത എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാകേഷ് ശാസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജിഎ 2 പിക്ചേഴ്സിന്റെ ബാനറില്‍ താരത്തിന്റെ പിതാവും തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവുമായ അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിരിഷിന്റെ ആറാമത്തെ ചിത്രമാണിത്. പ്രീലുക്ക് ട്വിറ്ററില്‍ സിരിഷ് 6 എന്ന ഹാഷ്ടാഗില്‍ ഇതിനോടകം വൈറലായി. അല്ലു സിരിഷിന്റെ അവസാന ചിത്രം – എ.ബി.സി.ഡി പുറത്തിറങ്ങിയിട്ട് രണ്ട് വര്‍ഷമായി.

സിരിഷിന്റെ ‘വിലയതി ശരാബ്’ എന്ന ഒരു ഹിന്ദി സിംഗിള്‍ വൈറലായിരുന്നു. ഇതിനോടകം അത് 100 മില്ല്യണ്‍ കാഴ്ച്ചക്കാരാണ് വീഡിയോയിക്ക് ഉണ്ടായത്.

നേരത്തെ മോഹന്‍ലാലിനൊപ്പം 1971 ബിയോഡ് ദി ബോര്‍ഡര്‍ എന്ന ചിത്രത്തില്‍ അല്ലു സിരിഷ് മലയാളത്തിലും പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Allu Arjun’s brother Allu Sirish’s new film; Anu Emmanuel as the heroine; The prelook poster has been released