national news
ചുവപ്പ് മാറ്റത്തിന്റെയും വിപ്ലവത്തിന്റേയും നിറം, ബി.ജെ.പിക്ക് അതൊന്നും മനസ്സിലാവില്ല; മോദിയുടെ വായയടപ്പിച്ച് അഖിലേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 08, 08:30 am
Wednesday, 8th December 2021, 2:00 pm

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുവന്നതൊപ്പി പരിഹാസത്തിന് മറുപടിയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

ചുവപ്പ് നിറം മാറ്റത്തിന്റെയും വിപ്ലവത്തിന്റെയും നിറമാണെന്ന് അഖിലേഷ് പറഞ്ഞു.
ബി.ജെ.പിക്ക് അതൊന്നും മനസ്സിലാകില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

‘ചുവപ്പ് നിറം വികാരങ്ങളെയാണ് വ്യക്തമാക്കുന്നത്. ബി.ജെ.പിക്ക് വികാരങ്ങള്‍ മനസ്സിലാകില്ല. അത് വിപ്ലവത്തിന്റെ നിറം കൂടിയാണ്. അത് മാറ്റത്തെയും പ്രതിനിധീകരിക്കുന്നു. ഉത്തര്‍പ്രദേശില്‍ ഇത്തവണ മാറ്റമുണ്ടാകുമെന്ന് അവര്‍ക്കറിയാം. നേരത്തെ മുഖ്യമന്ത്രിയും ഇതേ ഭാഷ ഉപയോഗിച്ചിരുന്നു. ഇത് പുത്തരിയല്ല’ അദ്ദേഹം പറഞ്ഞു.

ചുവന്നതൊപ്പി ഉത്തര്‍പ്രദേശിന് റെഡ് അലേര്‍ട്ട് ആണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു മോദിയുടെ പരിഹാസം. അഖിലേഷിന്റെ ചുവന്നതൊപ്പി അപകട സൂചനയാണെന്നും റെഡ് അലേര്‍ട്ടാണെന്നും മോദി പറഞ്ഞിരുന്നു.

ഗോരഖ്പുറില്‍ നവീകരിച്ച വളംഫാക്ടറി-എ.ഐ.ഐ.എം.എസ്. ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കവേയായിരുന്നു മോദി വിമര്‍ശനമുയര്‍ത്തിയത്. സമാജ് വാദി പാര്‍ട്ടി ഭീകരവാദികളോട് അനുകമ്പ പ്രകടിപ്പിക്കുന്നവരാണെന്നും മോദി
പറഞ്ഞിരുന്നു.

ചുവന്നതൊപ്പിക്കാര്‍ക്ക് ചുവന്ന ലൈറ്റുകളില്‍ മാത്രമാണ് താല്‍പര്യമെന്ന് ഉത്തര്‍പ്രദേശുകാര്‍ക്ക് മുഴുവനും അറിയാമെന്നും മോദി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Akhilesh Yadav’s Reply To Modi