വന്ന് ദല്‍ഹിയിലെ സ്‌കൂളുകള്‍ കാണൂ; 'ഗുജറാത്ത് സ്‌കൂള്‍ ദേക്കോ'ട്രെന്റിംഗിലായതിന് പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രിയെ ക്ഷണിച്ച് സിസോദിയ
national news
വന്ന് ദല്‍ഹിയിലെ സ്‌കൂളുകള്‍ കാണൂ; 'ഗുജറാത്ത് സ്‌കൂള്‍ ദേക്കോ'ട്രെന്റിംഗിലായതിന് പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രിയെ ക്ഷണിച്ച് സിസോദിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th April 2022, 8:30 am

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയെ ദല്‍ഹിയിലെ സ്‌കൂളുകള്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഗുജറാത്തിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സിസോദിയയുടെ ക്ഷണം.

രാഷ്ട്രീയമായ എതിര്‍പ്പുകള്‍ മാറ്റിവെച്ച് ദല്‍ഹിയിലെ സ്‌കൂളുകള്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ന്ദര്‍ശിക്കണമെന്നും എങ്ങനെയാണ് ദല്‍ഹി സര്‍ക്കാര്‍ ദല്‍ഹിയിലെ എല്ലാ സ്‌കൂളുകളേയും മികച്ച നിലവാരത്തില്‍ എത്തിച്ചതെന്ന് മനസ്സിലാക്കണമെന്നും ഭുപേന്ദ്ര പട്ടേലിന് അയച്ച കത്തില്‍ മനീഷ് സിസോദിയ പറഞ്ഞു.

ഗുജറാത്തിലെ സ്‌കൂളുകളുടെ ഫോട്ടം സിസോദിയ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഗുജറാത്ത് സ്‌കൂള്‍ ദേക്കോ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ് ആണ്. ദല്‍ഹിയിലേയും ഗുജറാത്തിലേയും സ്‌കൂളുകള്‍ താരതമ്യം ചെയ്താണ് ട്വിറ്ററില്‍ ചര്‍ച്ച. 27 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് ശേഷവും ഗുജറാത്തിലെ സ്‌കൂളുകള്‍ മോശം അവസ്ഥയിലാണെന്ന് മനീഷ് സിസോദിയ പറഞ്ഞിരുന്നു.

ഗുജറാത്തിലെ സ്‌കൂളുകളുടെ അവസ്ഥ കണ്ട് തനിക്ക് സങ്കടം വന്നുവെന്നാണ് കുട്ടികള്‍ റയിലിരുന്ന് പഠിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.

ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ജിത്തു വാഗാനിയുടെ ജന്മനാടായ ഭാവ്‌നഗറിലെ രണ്ട് സ്‌കൂളുകളാണ് സിഅദ്ദേഹം സന്ദര്‍ശിച്ചത്. സ്‌കൂളുകള്‍ക്ക് പഴയ പൊട്ടിപൊളിഞ്ഞ കെട്ടിടങ്ങളാണ് ഉണ്ടായിരുന്നതെന്നും ചിലന്തിവലകളായിരുന്നു ക്ലാസ്‌റൂമുകളില്‍ ഉണ്ടായിരുന്നതെന്നും ശുചിമുറികളുടെ അവസ്ഥയും മോശമായിരുന്നെന്നും സിസോദിയ പറഞ്ഞിരുന്നു.

 

Content Highlights: After Trending ‘GujaratKeSchoolDekho’, Sisodia Invites Gujarat CM to Visit Delhi Govt Schools