അരികെ എന്ന സിനിമ കണ്ടിട്ട് മമ്മൂട്ടി തന്നെ അഭിനന്ദിച്ചത് മറക്കാന്‍ പറ്റാത്ത അനുഭവമാണെന്ന് നടന്‍ വിനീത്. പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയുടെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.
അരികെ എന്ന സിനിമ കണ്ടിട്ട് മമ്മൂട്ടി തന്നെ അഭിനന്ദിച്ചത് മറക്കാന്‍ പറ്റാത്ത അനുഭവമാണെന്ന് നടന്‍ വിനീത്. പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയുടെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടി കൈപിടിച്ച് അഭിനന്ദിച്ചെന്നും അരികെയിലെ അഭിനയം കണ്ടിട്ടാണ് ബാവുട്ടിയുടെ നാമത്തില്‍ എന്ന സിനിമയിലേക്ക് തന്നെ വിളിച്ചത് എന്നും വിനീത് പറഞ്ഞു. അരികെ ഒരുപാട് അംഗീകാരങ്ങളും അഭിനന്ദനങ്ങളും നേടിത്തന്നു എന്നും താരം പറയുന്നു.
‘ഞാന്‍ ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും ചെയ്ത മൂവീസ് എല്ലാം ക്വാളിറ്റി ഉള്ളതായിരുന്നു. അതിനെല്ലാം അഭിനന്ദനവും അംഗീകാരവും ലഭിച്ചിട്ടുമുണ്ട്. എന്റെ ഓരോ നെഗറ്റീവ് കഥാപാത്രത്തിനും അതിന്റേതായ പുതുമയുണ്ടായിരുന്നു. ബാവൂട്ടിയുടെ നാമത്തിലെ കഥാപാത്രമാണെങ്കില്‍ രഞ്ജിത്തിന്റെയും ജി.എസ് വിജയന്റെയും ഒരു വിഷനിലൂടെ വന്നതാണ്. അത്തരത്തില്‍ ഇതുവരെ കാണാത്ത രീതിയില്‍ ഒരു ആക്ടറെ ചിത്രീകരിക്കുന്നതിലൂടെ ആ കഥാപാത്രത്തിനൊരു പുതുമയുണ്ടാവുന്നു. അത് ഡയറക്ടറുടെ ഒരു സ്‌കില്‍ തന്നെയാണ്.
അതുപോലെ ശ്യാമപ്രസാദിന്റെ അരികെ എന്ന സിനിമ, ആ സിനിമ എനിക്ക് ഒരുപാട് അംഗീകാരം തന്നിട്ടുണ്ട്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു മമ്മൂക്ക എന്റെ പെര്‍ഫോര്‍മന്‍സിനെ അഭിനന്ദിച്ചത്. അതായിരുന്നു ബാവൂട്ടിയിലേക്ക് എന്നെ കാസ്റ്റ് ചെയ്യാനുള്ള കാരണം. അദ്ദേഹത്തെ പോലുള്ളൊരു മഹാ നടന്‍ അത്രയും ആത്മാര്‍ത്ഥതയോട് കൂടി എന്റെ കൈ പിടിച്ച് അഭിനന്ദിക്കുക എന്ന് പറയുന്നത് എനിക്ക് വലിയ ഒരു അനുഗ്രമായിരുന്നു. ഇതെല്ലാം നമുക്കൊരു ലേണിങ് എക്സ്പീരിയന്‍സ് ആണ്’, വിനീത് പറഞ്ഞു
content highlight; After seeing the performance in that film, Mammooka held my hand and congratulated me: Vineeth