Entertainment news
ഒരു നടിയും വിവാഹം കഴിക്കാത്ത സമയത്താണ് ഞാന്‍ വിവാഹം കഴിച്ചത്, ഇന്ന് അതൊക്കെ സാധാരണമായി: കരീന കപൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 24, 08:25 am
Friday, 24th March 2023, 1:55 pm

നടിമാര്‍ ആരും വിവാഹം കഴിക്കാത്ത സമയത്താണ് താന്‍ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതെന്ന് നടി കരീന കപൂര്‍. തന്റെ വിവാഹ സമയത്ത് കരിയര്‍ സുരക്ഷിതമാക്കാതെ നടിമാര്‍ ആരും വിവാഹം കഴിക്കില്ലായിരുന്നെന്നും താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതയായതെന്നും താരം പറഞ്ഞു.

വിവാഹം കഴിച്ചാലും നടിമാര്‍ ഇന്ന് കൂളായി വന്ന് അഭിനയിക്കാറുണ്ടെന്നും എന്നാല്‍ താന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അങ്ങനെയല്ലായിരുന്നുവെന്നും കരീന പറഞ്ഞു.

‘ഞാന്‍ സന്തോഷകരമായ ഒരു സ്ഥലത്താണ്, കാരണം ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് എനിക്ക് ചെയ്യാന്‍ കഴിയുന്നുണ്ട്. അതില്‍ ഞാന്‍ ഭാഗ്യവതിയാണ്. വിവാഹം കഴിക്കാന്‍ തോന്നിയപ്പോള്‍ ഞാന്‍ അത് ചെയ്തു. ഒരു നടിയും വിവാഹം കഴിക്കാത്ത സമയമായിരുന്നു അത്.

ഇന്ന് അങ്ങനെ പല നടിമാരും വിവാഹിതരാകുന്നു. വിവാഹം കഴിച്ച് ജോലി ചെയ്യുന്നത് അടിപൊളിയാണ്. പിന്നീട് കുട്ടികളില്ലാത്ത കാര്യമായിരുന്നു. എന്നാല്‍ പെട്ടെന്ന് അതും സംഭവിച്ചു.

ഒരു കുട്ടിയുണ്ടായതിന് ശേഷം ജോലിയില്‍ തുടരാമെന്നാണ് വിചാരിച്ചിരുന്നത്. ഞാന്‍ എപ്പോഴും ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ എന്നെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു,” കരീന പറഞ്ഞു.

ബോക്സ് ഓഫീസ് ഫലങ്ങള്‍ അലട്ടുന്നുണ്ടോ എന്ന ചോദ്യത്തിനും കരീന മറുപടി പറഞ്ഞു. ബോക്സ് ഓഫീസ് എല്ലായ്പ്പോഴും പ്രാധാന്യമുള്ളതായിരിക്കുമെന്നും എന്നാല്‍ താന്‍ ആരോടും മത്സരിക്കുന്നില്ലെന്നുമാണ് കരീന പറഞ്ഞത്.

ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രമാണ് കരീനയുടേതായി അവസാനം പുറത്തിറങ്ങിയത്. അദ്വൈത് ചൗഹാന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഔദ്യോഗിക ഹിന്ദി റീമേക്കായിരുന്നു.

മോന സിംഗ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കരീന അവതരിപ്പിച്ചത്. ദി ക്രൂ, ദി ബക്കിംഗ്ഹാം മര്‍ഡേഴ്‌സ്, ദ ഡിവോഷന്‍ ഓഫ് സസ്‌പെക്റ്റ് എക്‌സ് എന്നിവയാണ് കരീനയുടെ അടുത്ത പ്രൊജക്ടുകള്‍.

content highlight: actress kareena kapoor about her marriage