Entertainment news
എന്റെ കുഞ്ഞിന് എട്ടുവയസായി, ഈ ഭൂഖണ്ഡത്തിലേ ഇല്ല; എനിക്ക് വിഷമമൊന്നുമില്ല അവര്‍ സമാധാനത്തോടെ ജീവിക്കുകയല്ലേ: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 11, 04:29 pm
Tuesday, 11th April 2023, 9:59 pm

തന്റെ കുഞ്ഞിന്റെ പേര് സിയല്‍ എന്നാണെന്നും അവര്‍ ഈ ഭൂഖണ്ഡത്തിലേ ഇല്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. വിവാഹ മോചിതരായി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് വിഷമം ഒന്നുമില്ലെന്നും അവര്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ഷൈന്‍ പറഞ്ഞു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കുഞ്ഞ് സന്തോഷം ആയി ഇരിക്കുന്നു. ഇപ്പോള്‍ എട്ട് വയസായി. സിയല്‍ എന്നാണ് എന്റെ കുഞ്ഞിന്റെ പേര്. അവര്‍ ഈ ഭൂഖണ്ഡത്തിലേ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലത്.

ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലത്. അല്ലെങ്കില്‍ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. കുട്ടി കണ്‍ഫ്യൂസ് ആയി പോകില്ലേ.

ഒരു കുറ്റം മാത്രം കേട്ട് വളര്‍ന്നാല്‍ പിന്നെയും നല്ലത്. അല്ലെങ്കില്‍ കണ്‍ഫ്യൂസ്ഡ് ആയി പോകും. കുറ്റം പറയും എന്നല്ല, പക്ഷേ നമ്മള്‍ ആരുടേയും കുറ്റം പറയില്ലല്ലോ.

എനിക്ക് വിഷമം ഒന്നുമില്ല കേട്ടോ ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ, അതില്‍ നമ്മള്‍ സന്തോഷിക്കുക അല്ലെ വേണ്ടത്”, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്‌സാണ് ഷൈന്‍ ടോമിന്റെ പുതിയ ചിത്രം. ഷെയിന്‍ നിഗം, സിദ്ദീഖ്, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

content highlight: actor shine tom chakko about marriage