ഇത്തവണയും പതിവ് തെറ്റിക്കാതെ ആരാധകര്‍ക്ക് ഈദ് ആശംസകളുമായി ഷാരൂഖ് ഖാന്‍. മന്നത്തിന് മുകളില്‍ നിന്നാണ് താരം ആരാധകരെ കണ്ടത്. മുന്നില്‍ തടിച്ചു കൂടിയ ആരാധകര്‍ക്ക് ഷാരൂഖ് ആഭിവാദ്യങ്ങളര്‍പ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഈദ് മാത്രമല്ല തന്റെ പിറന്നാള്‍ പോലുള്ള വിശേഷ ദിവസങ്ങളിലും ഷാരൂഖ് മന്നത്തിന്റെ ബാല്‍ക്കണിയില്‍ ആരാധകര്‍ക്കുമുന്നിലെത്തുന്നത് പതിവാണ്. ഇത്തവണ വെള്ള ടീ ഷര്‍ട്ടും കറുത്ത ജീന്‍സും സണ്‍ ഗ്ലാസും ധരിച്ചാണ് താരം എത്തിയത്.
നേരെ കൈ വീശിയതോടെ അദ്ദേഹത്തിന്റെ പേര് ആര്ത്തുവിളിച്ചുകൊണ്ട് ആരാധകരും സന്തോഷം പ്രകടിപ്പിച്ചു. ഈദ് ആശംസകള്ക്കൊപ്പം ആരാധകരെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങള് അദ്ദേഹം തന്നെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇന്ത്യന്‍ സിനിമാ ലോകത്ത് അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായ താരത്തിന്റെ ചിത്രം ജനുവുവരി 25നാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യദിവസം തന്നെ പത്താന്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
225 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ഗ്രോസ് 1000 കോടിയിലേറെയാണ്. തിയറ്ററുകളില്‍ വന്‍ ചലനം സൃഷ്ടിച്ച ചിത്രം ഒ.ടി.ടിയിലും മികച്ച കാഴ്ചക്കാരെ നേടി.
അഞ്ച് വര്‍ഷത്തിന് ശേഷം പുറത്ത് ഇറങ്ങിയ എസ്. ആര്‍.കെ ചിത്രമായിരുന്നു പത്താന്‍. ഏകദേശം 200 കോടി രൂപയാണ് നടന് പ്രതിഫലമായി ലഭിച്ചത്. ബോളിവുഡ് ഹങ്കാമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
The love recap from #Mannat 😍#ShahRukhKhan waving to fans at #Mannat ❤️#EidMubarak pic.twitter.com/3x2OMLIwN1
— Team Shah Rukh Khan Fan Club (@teamsrkfc) April 22, 2023
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താനില്‍ ഷാറൂഖ് ഖാനോടൊപ്പം ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാമും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഷാറൂഖിനെ പോലെ ജോണിന്റെ വില്ലന്‍ കഥാപാത്രവും കൈയ്യടി നേടിയിരുന്നു.
content highlight: actor shahrukh khan wished eed