ബെംഗളൂരു: ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റു ചെയ്യപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന് ചികിത്സ ലഭ്യമാക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി. ഇത് ഒരു മലയാളി പൗരന്റെ ജീവന്റെ പ്രശ്‌നമാണെന്നും മഅ്ദനി ഫേസ്ബുക്കിലെഴുതി.
സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില അതീവഗുരുതരമായ അവസ്ഥയിലാണെന്നും ആശുപത്രിയിലെ കിടക്കയില്‍പോലും ചങ്ങലയില്‍ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന,ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് ഇത് എന്നും മഅ്ദനി പറഞ്ഞു.
വയനാട് എം.പിയായ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ വിഷയം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്നും മഅ്ദനി ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണം
കിരാത നിയമമായ യു.എ.പി.എ ചുമത്തപ്പെട്ട് യു.പി യില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില അതീവഗുരുതരമായ അവസ്ഥയിലാണെന്നും ആശുപത്രിയിലെ കിടക്കയില്‍പോലും ചങ്ങലയില്‍ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന,ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് ഇത്.
മലയാളിയും മാധ്യമ പ്രവര്‍ത്തകനുമായ അദ്ദേഹത്തിന് എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സലഭ്യമാക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും കേരളാ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാകണം ഒപ്പം കേരളത്തില്‍ നിന്നുള്ള ശ്രീ. രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള എംപി മാര്‍ അടിയന്തിരമായി രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്ന് ഇടപെടല്‍ നടത്തിക്കണം.
ഇത് ഒരു മലയാളി പൗരന്റെ ജീവന്റെ പ്രശ്‌നമാണ് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്.
ഒപ്പം മുഴുവന്‍ സഹോദരങ്ങളും ആത്മാര്‍ത്ഥമായി അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക