കെജ്‌രിവാളിനെ ബി.ജെ.പി വ്യക്തിഹത്യ ചെയ്യുന്നു: ആം ആദ്മി പാര്‍ട്ടി
national news
കെജ്‌രിവാളിനെ ബി.ജെ.പി വ്യക്തിഹത്യ ചെയ്യുന്നു: ആം ആദ്മി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th November 2023, 9:09 pm

ന്യൂദല്‍ഹി : അരവിന്ദ് കെജ്‌രിവാളിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ  തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് എ.എ.പിയുടെ ആരോപണം.

‘ഒരു കത്തിലൂടെ ഞങ്ങള്‍ക്ക് സമയം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഞങ്ങളുടെ പ്രതിനിധി തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ താര പ്രചാരകനും കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ പ്രതിച്ഛായ വ്യക്തിഹത്യയിലൂടെ കളങ്കപ്പെടുത്താന്‍ ബി.ജെ.പി എങ്ങനെ ഗൂഡാലോചന ചെയ്യുന്നു എന്നത് സംസാരിക്കാന്‍ ഞങ്ങള്‍ ആഗഹിക്കുന്നു. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുത്,’ എഎ.എ.പി എം.പി രാഘവ് ഛദ്ദ പറഞ്ഞു.

‘കെജ്‌രിവാളിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന അപകീര്‍ത്തിപരമായ പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. ദല്‍ഹി ബി.ജെ.പിയുടെ എക്‌സ് ഹാന്‍ഡിലില്‍ നവംബര്‍ അഞ്ചിന് ഒരു പോസ്റ്റ് ഇട്ടു. ഇത് പിന്നീട് തെരഞ്ഞെടുപ്പ് നടത്തുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ,് എന്നിവിടങ്ങളിലെ പാര്‍ട്ടിയുടെ ഔദ്യോഗിക പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്, ‘ഛദ്ദ കൂട്ടിച്ചേര്‍ത്തു.

വ്യവസായി ഗൗതം അദാനിയും പ്രധാനമന്ത്രി മോദിയും തമ്മില്‍ ബന്ധമുണ്ടെന്ന എ.എ.പിയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇപ്പോള്‍ ആരോപിക്കപ്പെടുന്ന കാര്യം ആം ആദ്മി പാര്‍ട്ടിയുടെ തന്നെ ഹാന്‍ഡില്‍ നിന്ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി അതൊരു ദേശീയ പാര്‍ട്ടിയായതിനാല്‍ പരിശോധനയിലൂടെ ജാഗ്രത പാലിക്കും എന്ന് പ്രതീക്ഷിക്കുന്നു. അത്തരം ഉള്ളടക്കം പൊതുവേദിയില്‍ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മുമ്പുള്ള വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ട്,’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ പോസ്റ്റിനെ കുറിച്ച് വിശദീകരണം നല്‍കാനും മാതൃകാ പെരുമാറ്റ ചട്ട്ം ലംഘിച്ചതിന് ഉചിതമായ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കെജ്‌രിവാളിന് നോട്ടീസ് അയച്ചിരുന്നു.

CONTENT HIGHLIGHT : AAP’s ‘character assassination’ charge at BJP after EC issues notice to party