ഇന്ത്യന് സിനിമാ ലോകം വളരെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ആമിര്ഖാന് നായകനായി എത്തുന്ന ലാല് സിംഗ് ഛദ്ദ .2020 ഡിസംബറില് ക്രിസ്മസ് റിലീസായി പുറത്തിറക്കാന് ഇരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം മാറ്റി വെക്കുകയായിരുന്നു.ചിത്രത്തിന്റെ ട്രെയ്‌ലര് പുറത്തിറക്കാന് ഒരുങ്ങുകയാണ് അണിയറ പ്രവര്ത്തകര് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ വിവരം .സാധാരണ സിനിമകളുടെ ട്രെയ്‌ലര് പുറത്തിറങ്ങുന്ന പോലെ അല്ല ലാല് സിംഗിന്റെ ട്രെയ്‌ലര് റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലര് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കമായ ഐ.പി.എല് ഫൈനല് വേദിയില് വെച്ചാണ് റിലീസ് ചെയ്യുക. മേയ് 29ന് അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില് വെച്ചാണ് ഐ.പി.എല്ലിലെ കലാശ പോരാട്ടം നടക്കുക.
ഫൈനല് മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിലെ രണ്ടാമത്തെ സ്ട്രാറ്റജിക്ക് ടൈം ഔട്ടില് ആവും സ്റ്റാര് സ്പോര്ട്സിലൂടെയും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയും ട്രെയ്‌ലര് റിലീസ് ചെയ്യുക. ആമിര് ഖാന് പ്രൊഡക്ഷന്സാണ് തന്റെ പുതിയ ചിത്രത്തെ പറ്റിയുള്ള വിശേഷങ്ങള് ആമിര് ഖാന് തന്നെ പറയുന്ന വീഡിയോ സാമുഹിക മാധ്യമങ്ങള് വഴി പങ്കുവെച്ചത്.
ട്രെയ്‌ലര് റിലീസിന് ഒപ്പം തന്നെ ‘ക്രിക്കറ്റ് ലൈവ്’ അവതാരകന് ആയും താന് തന്നെയാകും ഉണ്ടാകുക എന്നും വീഡിയോയില് ആമിര് ഖാന് പറയുന്നു. 1994 ല് ടോം ഹാങ്ക്സ് പ്രധാനവേഷത്തില് എത്തിയ അമേരിക്കന് ചലച്ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ അഡാപ്റ്റേഷനായിട്ടാണ് ലാല് സിംഗ് ഛദ്ദ ഒരുങ്ങുന്നത്.
The #LaalSinghChaddha trailer will be launched on 29th of May in the most awaited T20 cricket final to be hosted by none other than #AamirKhan. The trailer will play in the first innings during the second time out, on @StarSportsIndia & @DisneyPlusHS pic.twitter.com/V9h9qjpE5N
— Aamir Khan Productions (@AKPPL_Official) May 24, 2022
2017ല് ആമിര് ഖാന് പ്രൊഡക്ഷന്സിന്റെ നിര്മ്മാണത്തില് എത്തിയ സീക്രട്ട് സൂപ്പര് സ്റ്റാര് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അദ്വൈത് ചന്ദ്രനാണ് ലാല് സിംഗ് ഛദ്ദയുടെയും സംവിധായകന്. ചിത്രത്തില് ആമിര് ഖാന് അതിഥി വേഷത്തില് എത്തിയിരുന്നു.
അതുല് കുല്ക്കര്ണിയാണ് തിരക്കഥ.കരീന കപൂര് നായികയായി എത്തുന്ന ചിത്രത്തില് ഷാരൂഖ് ഖാനും അതിഥി വേഷത്തില് എത്തുന്നുണ്ടെന്ന് മുമ്പ് റിപ്പോര്ട്ടുകള് വന്നിരുന്നു. 2018 ലാണ് ഫോറസ്റ്റ് ഗമ്പിന്റെ റീമേക്ക് അവകാശം ആമിര് ഖാന് സ്വന്തമാക്കിയത്ചിത്രം ഈ ആഗസ്റ്റ് 11 ന് ലോകമെമ്പാടുമുള്ള തീയറ്ററുകൾ റിലീസ് ചെയ്യും
Content Highlight : Aamir Khan staring Lal Singh Chadha Trailer release on ipl final match