Gulf Today
ചികിത്സാ പിഴവിനെ തുടര്‍ന്ന് മലയാളി യുവതി മരിച്ച സംഭവം; കുടുംബത്തിന് 78 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 06, 01:36 pm
Friday, 6th September 2019, 7:06 pm

യു.എ.ഇ: ചികിത്സാ പിഴവിനെ തുടര്‍ന്ന് മലയാളി നഴ്‌സ് മരിച്ച സംഭവത്തില്‍ യുവതിയുടെ കുടുംബത്തിന് 78 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജാ സിവില്‍ കോടതിയുടെ ഉത്തരവ്. യു.എ.ഇയിലെ ഇന്ത്യക്കാരുടെ തന്നെ സ്ഥാപനമായ ഡോ. സണ്ണി മെഡിക്കല്‍ സെന്ററിനും ഡോക്ടറായ ഡോ. ദര്‍ശന്‍ പ്രഭാത് രാജാറാം.പി നാരായണരയ്ക്കുമാണ് കോടതി പിഴശിക്ഷ വിധിച്ചത്.

ഷാര്‍ജ സര്‍വകലാശാലയില്‍ സ്റ്റാഫ് നഴ്‌സായിരുന്ന ബ്ലെസി ടോം ആണ് മരണപ്പെട്ടിരുന്നത്. കൊല്ലം സ്വദേശിയായ ഇവര്‍ സ്തന രോഗാണുബാധയെ തുടര്‍ന്നാണ് ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നത്.

നഷ്ടപരിഹാര തുകയായി 39 ലക്ഷം രൂപയും കോടതി ചിലവുകള്‍ക്കായി മറ്റൊരു 39 ലക്ഷവും ക്ലിനിക്കും ഡോക്ടറും നല്‍കണമെന്നാണ് ഉത്തരവ്. നഷ്ടപരിഹാര തുക ബ്ലെസിയുടെ ഭര്‍ത്താവ് ജോസഫ് അബ്രഹാമിനും രണ്ടു മക്കള്‍ക്കും വീതിച്ച് നല്‍കാനാണ് കോടതി ഉത്തരവ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2015 നവംബറിലായിരുന്നു സംഭവം. ടെസ്റ്റ് ഡോസ് നല്‍കാതെ ഡോക്ടര്‍ ആന്റിബയോട്ടിക്ക് ഇഞ്ചക്ഷന്‍ കുത്തിവെച്ചതിനെ തുടര്‍ന്ന് ബ്ലെസി ബോധരഹിതയാവുകയും തുടര്‍ന്ന് ഷാര്‍ജയിലെ ആല്‍ ഖാസിമി ആശുപത്രിയില്‍ മരണപ്പെടുകയുമായിരുന്നു.

ഒരു മില്ല്യണ്‍ ദിര്‍ഹം ആവശ്യപ്പെട്ടായിരുന്നു ബ്ലെസിയുടെ കുടുംബം കേസ് നല്‍കിയിരുന്നത്.

അതേ സമയം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഡോ. ദര്‍ശന്‍ പ്രഭാത് രാജാറാം.പി നാരായണര ഇന്ത്യയിലേക്ക് കടന്നിരുന്നു. ഇയാള്‍ക്കെതിരായ നടപടി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍, ഇന്റര്‍പോള്‍ മുഖേന സ്വീകരിക്കുമെന്ന് ബ്ലെസിയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.