വരള്‍ച്ച നഷ്ടം വിതച്ച മറാത്ത്‌വാഡ മേഖലയിലെ 1.87 കോടി മനുഷ്യരെ ആശങ്കയിലാഴ്ത്തി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി. 5000ലധികം ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങളാണ് ഓട്ടോമൊബൈല്‍ വ്യവസായത്തെ ആശ്രയിച്ച് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 70%ത്തോളം സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണ്.
കഴിഞ്ഞ വര്‍ഷം അവസാനം വരള്‍ച്ച നാശം വിതച്ച ഈ മേഖലയില്‍ സാമ്പത്തിക പ്രതിസന്ധിയും വന്നു. ജോലിക്ക് വേണ്ടി ഔറംഗാബാദിലേക്ക് ചേക്കേറിയ മനുഷ്യരുടെ ജോലികള്‍ ഇതിനകം നഷ്ടമായി കഴിഞ്ഞു. ഇനിയൊരു വരള്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകുമോ എന്ന ഭയത്തിലാണ് ഈ മേഖലയിലെ ഏതാണ്ട് 1.87 കോടി ജനങ്ങള്‍ ജിവിക്കുന്നത്.
വരള്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയും ഈ മേഖലയിലെ സമ്പദ്‌വ്യവസ്ഥയെ വലിയ തോതില്‍ ബാധിച്ചു. ഞങ്ങള്‍ രണ്ട് വെല്ലുവിളികളാണ് നേരിടുന്നത്. മറാത്ത് വാഡയുടെ ഓട്ടോമൊബൈല്‍ ഹബ്ബ് ആണ് ഔറംഗാബാദ്. കരാര്‍ തൊഴിലാളികളുടെ ജോലി ഇപ്പോഴെ നഷ്ടപ്പെട്ടുകഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ ജോലികളൊന്നും സൃഷ്ടിക്കപ്പെടുന്നുമില്ലെന്ന് മറാത്ത്‌വാഡ സ്‌മോല്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ അസോസിയേഷന്‍ ഉപാദ്ധ്യക്ഷന്‍ നാരായണ്‍ പവാര്‍ പറഞ്ഞു.
ഇക്കുറി നല്ല മഴകിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ ഔറംഗബാദിലെ വ്യവസായ മേഖലകളിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് മോശമായി പ്രവര്‍ത്തിക്കുന്ന പൂനൈയിലെയും നാസിക്കിലെയും മാര്‍ക്കറ്റുകളിലേക്ക് പോവാനാവില്ലെന്നും നാരായണന്‍ പവാര്‍ പറഞ്ഞു.
വരുന്ന ഉത്സവസീസണുകളില്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നാണ് വ്യവസായ സ്ഥാപനങ്ങള്‍ പ്രതീക്ഷിക്കുന്നത്.