| Friday, 15th April 2022, 4:08 pm

സുബൈറിന്റെ കൊലപാതകം: ഉപേക്ഷിക്കപ്പെട്ട കാറിന്റെ നമ്പര്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ളത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് എലപ്പള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ അക്രമി സംഘം ഉപേക്ഷിച്ച കാര്‍ കണ്ടെത്തി. രണ്ട് കാറിലെത്തിയ സംഘം ഒരു കാറില്‍ രക്ഷപ്പെടുകയായിരുന്നു.

കെ.എല്‍ 11 എ.ആര്‍ 641 എന്ന നമ്പറില്‍പ്പെട്ട കാറാണ് ഉപേക്ഷിക്കപ്പെട്ടത്. ഈ കാര്‍ നവംബറില്‍ കൊല്ലപ്പെട്ട
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. ഈ കാര്‍ കൊലയാളി സംഘം കുത്തിയതോട് തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഹ്യൂണ്ടായിയുടെ ഇയോണ്‍ കാറാണ് കണ്ടെത്തിയിട്ടുള്ളത്. സംഘം രക്ഷപ്പെട്ട കാര്‍ ഒരു കാര്‍ വാഗണ്‍ ആണെന്നും പൊലീസ് പറയുന്നു. ഗ്രേ കളര്‍ വാഗണ്‍ ആര്‍ കാറില്‍ പ്രതികള്‍ രക്ഷപ്പെട്ടതായാണ് സംശയം. സംഭവ സ്ഥലത്ത് മൂന്ന് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ പൊലീസ് സംഘത്തെ വിന്വസിപ്പിച്ചിട്ടുണ്ട്.

ഇതോടെ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പകവീട്ടലാണോ ഇതെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. സുബൈറിനെ തന്നെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയത്. ഇദ്ദേഹത്തിന്റെ പിതാവിനെ അക്രമികള്‍ ഉപദ്രവിച്ചിട്ടില്ല. പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Zubair’s murder: The number of the abandoned car belongs to the car of the slain RSS activist Sanjith

We use cookies to give you the best possible experience. Learn more