മുംബൈ: പുതിയ പരസ്യത്തിന് വന്നുകൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സൊമാറ്റോ. ബോളിവുഡ് അഭിനേതാക്കളായ ഹൃത്വിക് റോഷനും കത്രീന കൈഫും അഭിനയിച്ച പരസ്യത്തിനാണ് വ്യാപകമായ വിമര്‍ശനം വന്നത്.
ഒരേ ആശയം വരുന്ന രണ്ട് പരസ്യങ്ങളാണ് ഹൃത്വികിനേയും കത്രീനെയേയും വെച്ച് സൊമാറ്റോ ചെയ്തത്.
ഡെലിവെറി നല്‍കാന്‍ എത്തിയ ഡെലിവറി ബോയി ഡോര്‍ ബെല്ലടിച്ചപ്പോള്‍ ഹൃത്വിക് റോഷന്‍ വാതില്‍ തുറക്കുന്നതും സൊമാറ്റോ ഡെലിവറി ബോയി അമ്പരന്നുനില്‍ക്കുന്നതും ഒരു സെല്‍ഫിക്കായി കാത്തിരിക്കാന്‍ താരം ഡെലിവറി ബോയിയോട് പറയുകയും ചെയ്യുന്നതുമാണ് പരസ്യത്തില്‍.
നടനുമായി സെല്‍ഫി എടുക്കാന്‍ വളരെ സന്തോഷത്തോടെ നില്‍ക്കുന്ന ഡെലിവെറി ബോയിയുടെ ഫോണ്‍ ആ സമയത്ത് റിംഗ് ചെയ്യുന്നു. ഡെലിവര്‍ ചെയ്യേണ്ട മറ്റൊരു ഓര്‍ഡറിനെക്കുറിച്ച് അറിയിച്ചുകൊണ്ടുള്ള ആ ഫോണ്‍കോളിന് പിന്നാലെ സൊമാറ്റോ ഡെലിവറി ബോയി സന്തോഷത്തോടെ ഹൃത്വിക് റോഷനുമായുള്ള സെല്‍ഫിക്കുള്ള അവസരം ഉപേക്ഷിക്കുന്നു. ഇതാണ് സൊമാറ്റോയുടെ പരസ്യം.
നിങ്ങളായാലും ഹൃത്വിക് റോഷനായാലും, ഓരോ ഉപഭോക്താവും സൊമാറ്റോയ്ക്ക് ഒരു താരമാണ് എന്നും പരസ്യത്തില്‍ പറയുന്നു. സമാനമായ പരസ്യമാണ് കത്രീന കൈഫിന്റേതും.
എന്നാല്‍ പരസ്യത്തിന് വ്യാപകമായി വിമര്‍ശനം വരികയായിരുന്നു. സൊമാറ്റോ ഡെലിവറി ബോയ്‌സിന് ഓര്‍ഡറുകള്‍ നല്‍കുന്നതിനിടയില്‍ വിശ്രമിക്കാന്‍ ഒരു മിനിറ്റ് സമയം പോലും ഇല്ലെന്ന് പറയുന്നതിന് അപ്പുറത്തേക്ക് പരസ്യം കൊണ്ട് ഒരു കാര്യവുമില്ലെന്നും മറ്റുള്ളവര്‍ തങ്ങളുടെ ഡെലിവറി ബോയ്‌സിന് ന്യായമായ വേതനം നല്‍കുമ്പോള്‍ സെലിബ്രിറ്റി പരസ്യങ്ങള്‍ക്കായാണ് സൊമാറ്റോ പണം ചെലവഴിക്കുന്നതുമൊക്കെയാണ് കമ്പനിക്കെതിരെ വന്ന വിമര്‍ശനം.
വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പരസ്യത്തില്‍ വിശദീകരണവുമായി കമ്പനിയെത്തിയത്.
ഏറ്റവും കുറഞ്ഞ ചിലവില് ലൈവ് ട്യൂഷന് ക്ലാസിനായി ഇപ്പോള് തന്നെ ഡൗണ്ലോഡ് ചെയ്യൂ…
ഡെലിവെറി ബോയ്‌സിനെ താരമാക്കുക, ഡെലിവെറി ബോയ്‌സിനോട് മാന്യമായി സംസാരിക്കുക, ഇവരുടെ ജോലിയുമായി ബന്ധപ്പെട്ട അന്തസ്സ് ഉയര്‍ത്തുക, ഓരോ ഉപഭോക്താവും ഒരു താരമാണെന്ന് ആവര്‍ത്തിക്കുക എന്നിവയാണ് ഈ പരസ്യങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി പറഞ്ഞു.
തങ്ങളുടെ പരസ്യങ്ങള്‍ നല്ല ഉദ്ദേശ്യത്തോടെയാണെന്ന് കമ്പനി വിശ്വസിക്കുന്നെന്നും നിര്‍ഭാഗ്യവശാല്‍ ചില ആളുകള്‍ അത് തെറ്റായി വ്യാഖ്യാനിച്ചെന്നും സൊമാറ്റോ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Zomato Responds To Backlash Against Ads Featuring Hrithik Roshan, Katrina Kaif