ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയില്‍ പിരിച്ചുവിടല്‍. 541 പേരെയാണ് സൊമാറ്റോയില്‍ നിന്ന് പിരിച്ചു വിട്ടത്. കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനമാണിത്.
സൊമാറ്റോയുടെ സോഫ്റ്റ്‌വെയര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തിയതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. കമ്പനിയുടെ സാങ്കേതിക വിഭാഗങ്ങളിലേക്ക് ഇപ്പോഴും നിയമനം നടത്തുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കസ്റ്റമര്‍, ഡെലിവറി, മര്‍ച്ചന്റ് പാര്‍ട്ണര്‍മാര്‍ക്കാണ് ജോലി നഷ്ടമായത്. ഇവര്‍ക്ക് രണ്ട് മുതല്‍ നാല് മാസത്തെ ശമ്പളവും 2020 വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുമെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും 600 ജോലിക്കാരെയാണ് മാറ്റിയത്.