| Saturday, 7th November 2015, 5:26 pm

'നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാനാവില്ല; തിരിച്ചയക്കാനുമാവില്ല'; കുടിയേറ്റ വിദ്വേഷത്തിനെതിരെ 'അവതാര്‍' നായിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വായടച്ചുവെച്ചിട്ട് വിഷയത്തെ അഭിമുഖീകരിക്കുക. നിങ്ങളുടെ നിയമങ്ങളില്‍ വ്യവസ്ഥ വരുത്തുക. കാരണം ഇത് ഒരിക്കലും മാറാന്‍ പോകുന്നില്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുയാണെങ്കില്‍ ഞാന്‍ അവരെ ആശ്ലേഷിക്കാന്‍ ആഗ്രഹിക്കുന്നു. ഒരിക്കലും ഭയപ്പെടരുത്. ഞങ്ങള്‍ വലിയവരാണ്. നിങ്ങളുടെ രാജ്യത്തിന് വേണ്ടി ഞങ്ങള്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഞങ്ങളെ വിശ്വസിക്കുക. ഞങ്ങള്‍ ഒരിക്കലും ദേഷ്യപ്പെടാറില്ല. അതല്ല ഞങ്ങളുടെ സംസ്‌ക്കാരം.



നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാന്‍ സാധിക്കില്ല, ഞങ്ങളെ തിരിച്ചയയ്ക്കാനും സാധിക്കില്ല. ഇവിടെ ഞങ്ങള്‍ ദശലക്ഷക്കണക്കിന് പേരുണ്ട്. കുടിയേറ്റം ചെയ്യാനുള്ള ഞങ്ങളുടെ സമയമാണ് ഇത്. ഞങ്ങളുടേതാണ് യുവത്വത്തിന്റെ സംസ്‌ക്കാരം. നിങ്ങളുടെ ആളുകള്‍ എന്താണോ ചെയ്യുന്നത് അത് തന്നെയാണ് ഞങ്ങളും ചെയ്യുന്നത്.


| ഫേസ് ടു ഫേസ് : സിയോ സല്‍ദാന |

കുടിയേറ്റ വിദ്വേഷത്തിനെതിരെയും ലാറ്റിനമേരിക്കന്‍ വിരുദ്ധ-കുടിയേറ്റവിരുദ്ധപരാമര്‍ശങ്ങള്‍ക്കെതിരെയും ലാറ്റിനമേരിക്കന്‍ മോഡലും പ്രശ്‌സ്ത ഹോളീവുഡ് ചിത്രമായ അവതാര്‍ ഫെയിമും ആയ സിയോ സല്‍ദാനയ്ക്കുള്ളത് ഉറച്ച നിലപാടുകളാണ്.

“ലാറ്റിന” മാഗസിന് നല്‍കിയ അഭിമുഖ സംഭാഷണത്തിലാണ് കുടിയേറ്റത്തിനെതിരെ നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് സല്‍ദാന മനസുതുറന്നത്. എന്തുകൊണ്ടാണ് വിമര്‍ശകര്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ കുടിയേറ്റവുമായി ബന്ധിപ്പിക്കുന്നതെന്നും സിയോ സല്‍ദാന പറയുന്നു:

“ഒരു രാജ്യത്തിന് അതിര്‍വരമ്പുകള്‍ തീര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കുടിയേറ്റനയം ശക്തമാക്കുന്നതിനെ കുറിച്ചും രാഷ്ട്രീയ പണ്ഡിതന്‍മാരും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളും വാചാലാരാകുന്നത് കേള്‍ക്കാറുണ്ട്. മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്കെത്തുന്ന കുടിയേറ്റക്കാരെ കുറ്റവാളികളായും റേപ്പിസ്റ്റുകളായും കാണണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായേക്കാവുന്ന ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ ആഹ്വാനം ചെയ്തത്. ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു.”

“ലാറ്റിന്‍ കുടിയേറ്റക്കാര്‍ക്കെതിരായി നടത്തുന്ന ഇത്തരം പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളും മാനസികമായി തളര്‍ത്തുന്നതാണ്. എന്നാല്‍ അതിനേക്കാള്‍ ഉപരിയായി അമേരിക്കയുടെ കുടിയേറ്റ ചരിത്രം തന്നെ നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യം കൂടിയാണ് ഇതെന്ന് പറയേണ്ടി വരും.”


“നിങ്ങളുടെ കൈയില്‍ എത്ര പണമുണ്ടെന്നതോ നിങ്ങള്‍ക്ക് എത്ര ഡിഗ്രി ഉണ്ടെന്നതോ വിഷയമല്ല. നിങ്ങള്‍ ഒരു ഭ്രാന്തനാണ്. അമേരിക്കന്‍ ലാറ്റിനോകള്‍ക്കായുള്ള ഭീഷണി അടുത്തിടെയായി അറിയാനിടവന്നു. അവര്‍ അറിയേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്. യഥാര്‍ത്ഥ അമേരിക്കന്‍സ് എന്നുപറയുന്നത് അവിടെ ജനിച്ചുവളര്‍ന്നവര്‍ മാത്രമാണ്. ഐറിഷുകാരും മറ്റ് സംസ്‌ക്കാരത്തില്‍ ജീവിച്ചിരുന്നത് എങ്ങനെയാണോ ലാറ്റിനോകളും ഇത്തരത്തില്‍ ഈ പരിസ്ഥിതിയോട് പൂര്‍ണമായും ഇണങ്ങിച്ചേര്‍ന്നു കൊണ്ട് തന്നെയാണ് അവിടെ ജീവിക്കുന്നത്.”


“കുടിയേറ്റ വിഷയത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ഏറെ നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍ അതിന്റെ പേരില്‍ ആരോടും വിദ്വേഷം തോന്നുന്നില്ല. എന്നെ കുറിച്ചും എന്റെ ആളുകളെ കുറിച്ചും പറയുന്ന കാര്യങ്ങളില്‍ അല്പമെങ്കിലും സത്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല.”

“ദേശീയ മാധ്യമങ്ങളില്‍ വന്ന് ഇത്തരം കാര്യങ്ങള്‍ പറയുന്ന ആളുകളെ കാണുമ്പോള്‍ എനിക്ക് ഒരു തരത്തില്‍ അമ്പരപ്പാണ് തോന്നുന്നത്. എന്റെ ദൈവമേ ഇപ്പോള്‍ നമ്മുടെ മുത്തച്ഛന്മാര്‍ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നെങ്കില്‍ അവര്‍ അയര്‍ലെന്റില്‍ നിന്നോ റഷ്യയില്‍ നിന്നോ ആയിരുന്നു ഇവിടേക്ക് വന്നിരുന്നതെങ്കില്‍ അവരുടെ പേരും ഇതില്‍ കിടന്ന് ചീഞ്ഞളിയുമായിരുന്നു.”

“നിങ്ങളുടെ കൈയില്‍ എത്ര പണമുണ്ടെന്നതോ നിങ്ങള്‍ക്ക് എത്ര ഡിഗ്രി ഉണ്ടെന്നതോ വിഷയമല്ല. നിങ്ങള്‍ ഒരു ഭ്രാന്തനാണ്. അമേരിക്കന്‍ ലാറ്റിനോകള്‍ക്കായുള്ള ഭീഷണി അടുത്തിടെയായി അറിയാനിടവന്നു. അവര്‍ അറിയേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്. യഥാര്‍ത്ഥ അമേരിക്കന്‍സ് എന്നുപറയുന്നത് അവിടെ ജനിച്ചുവളര്‍ന്നവര്‍ മാത്രമാണ്. ഐറിഷുകാരും മറ്റ് സംസ്‌ക്കാരത്തില്‍ ജീവിച്ചിരുന്നത് എങ്ങനെയാണോ ലാറ്റിനോകളും ഇത്തരത്തില്‍ ഈ പരിസ്ഥിതിയോട് പൂര്‍ണമായും ഇണങ്ങിച്ചേര്‍ന്നു കൊണ്ട് തന്നെയാണ് അവിടെ ജീവിക്കുന്നത്.”


“നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാന്‍ സാധിക്കില്ല, ഞങ്ങളെ തിരിച്ചയയ്ക്കാനും സാധിക്കില്ല. ഇവിടെ ഞങ്ങള്‍ ദശലക്ഷക്കണക്കിന് പേരുണ്ട്. കുടിയേറ്റം ചെയ്യാനുള്ള ഞങ്ങളുടെ സമയമാണ് ഇത്. ഞങ്ങളുടേതാണ് യുവത്വത്തിന്റെ സംസ്‌ക്കാരം. നിങ്ങളുടെ ആളുകള്‍ എന്താണോ ചെയ്യുന്നത് അത് തന്നെയാണ് ഞാനും ചെയ്യുന്നത്.

അതുകൊണ്ട് വായടച്ചുവെച്ചിട്ട് വിഷയത്തെ അഭിമുഖീകരിക്കുക. നിങ്ങളുടെ നിയമങ്ങളില്‍ വ്യവസ്ഥ വരുത്തുക. കാരണം ഇത് ഒരിക്കലും മാറാന്‍ പോകുന്നില്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുയാണെങ്കില്‍ ഞാന്‍ അവരെ ആശ്ലേഷിക്കാന്‍ ആഗ്രഹിക്കുന്നു. ഒരിക്കലും ഭയപ്പെടരുത്. ഞങ്ങള്‍ വലിയവരാണ്. നിങ്ങളുടെ രാജ്യത്തിന് വേണ്ടി ഞങ്ങള്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഞങ്ങളെ വിശ്വസിക്കുക. ഞങ്ങള്‍ ഒരിക്കലും ദേഷ്യപ്പെടാറില്ല. അതല്ല ഞങ്ങളുടെ സംസ്‌ക്കാരം.”

We use cookies to give you the best possible experience. Learn more