ഇറ്റാലിയന്‍ ക്ലബ്ബ് എ.സി മിലാനിലേക്ക് തിരിച്ചുവരാനൊരുങ്ങി സ്വീഡിഷ് ഫുട്‌ബോള്‍ ഇതിഹാസം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. എന്നാല്‍ ഇത്തവണ പ്ലയെര്‍ ആയിട്ടല്ല മറിച്ച് പുതിയ റോളില്‍ ആയിരിക്കും ഇബ്രാഹിമോവിച്ച് പ്രത്യക്ഷപ്പെടുക.
വിഷയത്തെകുറിച്ച് ക്ലബ്ബ് ഡയറക്ടര്‍ ജോര്‍ജിയോ ഫുള്‍ലാനി ഇബ്രയുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇപ്പോള്‍ ഇബ്രാഹിമോവിച്ച് ക്ലബ്ബില്‍ പുതിയ റോള്‍ ഏറ്റെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
AC Milan confirm talks on Zlatan Ibrahimovic’s returnhttps://t.co/yz7Wqq2seL
— News Tron (@mejo7600) November 8, 2023
‘എല്ലാ മിലാലിനിസ്റ്റുകള്‍ക്കും പ്രിയപ്പെട്ട ചാമ്പ്യനാണ് സ്ലാട്ടന്‍. ഞങ്ങള്‍ അദ്ദേഹവുമായി നിരവധി മാസങ്ങളായി ചര്‍ച്ചകള്‍ നടത്തുന്നു. എനിക്ക് ഇപ്പോള്‍ അവന്റെ വേഷങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ താല്പര്യം ഇല്ല അവന്‍ ചാമ്പ്യനാണ്. എ.സി മിലാനെ അവന്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് കാണാം,’ അദ്ദേഹം കൈ സ്‌പോര്‍ട്‌സ് ഇറ്റാലിയയോട് പറഞ്ഞു.
🚨🇸🇪 Zlatan Ibrahimović could yet return to AC Milan in an all-new partnership that would see the 42-year-old act as a club ambassador and member of head coach Stefano Pioli’s backroom staff.
(source: Mail Sport) pic.twitter.com/A8Qg4usuqQ
— PITCH. (@PITCH_on_X) November 8, 2023
Zlatan Ibrahimovic might return to AC Milan for a new role after retiring in June. pic.twitter.com/o2irT74TiP
— Reuben Dube (@Reuben_dubee) November 8, 2023
പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് ഈ ജൂണിലാണ് സ്ലാട്ടന്‍ വിരമിച്ചത്. തന്റെ 41ാം വയസില്‍ എ.സി മിലാന്‍ ആരാധകര്‍ക്ക് മുന്നില്‍ കണ്ണീരോടെയാണ് അദ്ദേഹം വിടവാങ്ങിയത്.
ഇപ്പോള്‍ വീണ്ടും മിലാനിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനയായി അദ്ദേഹം ഏക്‌സില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. ടിക് ടിക് ടിക് എന്നായിരുന്നു ക്യാപ്ഷന്‍. ഇതിഹാസത്തിന്റെ മടങ്ങിവരവിന്റെ ആവേശത്തിലാണ് ആരാധകര്‍.
tic tac tic tac pic.twitter.com/4eA07M73Dq
— Zlatan Ibrahimović (@Ibra_official) November 7, 2023
എ.സി മിലാനൊപ്പം രണ്ട് സിരി എ കിരീടം സ്ലാട്ടന്‍ നേടിയിട്ടുണ്ട്. 37 ഗോളുകളും പത്ത് അസിസ്റ്റുകളും ഇബ്ര മിലാനൊപ്പം നേടിയിട്ടുണ്ട്.
Content Highlght: Zlatan Ibrahimovic back to AC Milan as a new role in club.