| Monday, 30th April 2018, 10:07 am

'ഡാഡി കൂളാണേല്‍ ഞാന്‍ മാസ് ആണ് മാസ്'; പാട്ടിനു പിന്നാലെ വൈറലായി സിവയുടെ ഡാന്‍സ്; എന്നെക്കാള്‍ നന്നായി കളിക്കുമെന്ന് ധോണി; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് ക്യാപ്റ്റന്‍ കൂളെന്ന എം.എസ് ധോണിയെങ്കില്‍ ആരാധകര്‍ക്കിടയില്‍ അദ്ദേഹത്തെക്കാള്‍ പ്രശസ്തയാണ് മകള്‍ സിവ ധോണി. മലയാളം പാട്ടുപാടി ആരാധകരുടെ മനം കവര്‍ന്ന സിവയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ധോണി ഐ.പി.എല്‍ തിരക്കിലാണെങ്കിലും ഗ്യാലറിയിലും ടീം ഹോട്ടലിലും പപ്പയ്ക്ക് കട്ട സപ്പോര്‍ട്ടുമായി എത്തുന്ന സിവ ക്യാമറ കണ്ണുകളുടെ നോട്ടപ്പുള്ളിയാണ്. കഴിഞ്ഞദിവസം മത്സരത്തിനിടെ പപ്പായെ കെട്ടിപിടിക്കണം എന്നു പറഞ്ഞ് വാശിപിടിച്ച സിവയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ധോണി പങ്കുവെച്ച മകളുടെ നൃത്തത്തിന്റെ വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്. തന്നെക്കാള്‍ മികച്ച രീതിയിലാണ് മകള്‍ ഡാന്‍സ് കളിക്കുന്നതെന്ന തലക്കെട്ടോടുകൂടിയാണ് ധോണി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ ധോണിയുടെയും ഹര്‍ഭജന്റെയും തന്റെയും മക്കളുടെ വീഡിയോ സുരേഷ് റെയ്‌നയും ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more