സിങ് ബെയ്ല്‍സ് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ക്രിക്കറ്റ് ലോകത്ത് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ബെയ്ല്‍സിനുള്ളിലെ എല്‍.ഇ.ഡി ബള്‍ബുകളും ബാറ്ററികളും കാരണം ബെയ്ല്‍സിന്റെ ഭാരം കൂടുന്നതിനാല്‍ പന്ത് വിക്കറ്റില്‍ കൊണ്ടിട്ടും ഔട്ടാകാത്ത സംഭവങ്ങള്‍ നിരവധിയാണ്.
എന്നാല്‍ അതിനെ കവച്ചുവെക്കുന്ന ഒരു സിങ് ബെയ്ല്‍സ് ഫെയ്‌ലിയറാണ് ശ്രീലങ്കയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ സംഭവിച്ചത്. റണ്‍ ഔട്ടിനിടെ ബെയ്ല്‍സ് വീഴ്ത്തിയിട്ടും സിങ് ബെയ്ല്‍സിലെ എല്‍.ഇ.ഡി ബള്‍ബുകള്‍ കത്തിയില്ല എന്ന കാരണത്താല്‍ നോട്ട് ഔട്ട് വിളിച്ച സംഭവമാണിത്.
ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ 18ാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. ബ്ലയര്‍ ടിക്‌നര്‍ എറിഞ്ഞ ഓവറില്‍ ലങ്കന്‍ താരം ചമീക കരുണരത്‌നെ ഒരു ക്വിക് സിംഗിളിന് ശ്രമിച്ചിരുന്നു. എന്നാല്‍ കരുണരത്‌നെ ഓടിയെത്തും മുമ്പ് തന്നെ പന്ത് സ്വീകരിച്ച ടിക്‌നര്‍ ബെയ്ല്‍ തെറിപ്പിച്ചിരുന്നു.
Quiet unfortunate and hilarious incident ,, Bail dead battery save Chamika Karunaratne , he was clearly short of the crease but given Not Out, #NZvsSL#NZvSL#SLvsNZpic.twitter.com/Cbgcx0RODW
എന്നാല്‍ ബെയ്ല്‍സ് താഴെ വീണെങ്കിലും ബാറ്ററി പ്രശ്‌നങ്ങളാല്‍ എല്‍.ഇ.ഡി കത്തിയില്ല എന്ന കാരണത്താല്‍ താരത്തിന് ലൈഫ് ലഭിക്കുകയും സിംഗിള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.
എന്നാല്‍ ആ സിംഗിള്‍ കൊണ്ടൊന്നും തിരുത്തിയെഴുതാന്‍ സാധിക്കാത്ത വിധത്തില്‍ സിംഹളപ്പടയുടെ വിധി കുറിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
നേരത്തെ, ടോസ് നേടി ശ്രീലങ്ക എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ ഫിന്‍ അലന്റെ അര്‍ധ സെഞ്ച്വറിയുടെയും സൂപ്പര്‍ താരങ്ങളായ ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര എന്നിവരുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ 49.3 ഓവറില്‍ 274 റണ്‍സായിരുന്നു കിവികള്‍ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ വിക്കറ്റ് വീണപ്പോള്‍ സിംഹളര്‍ നിന്ന് വിയര്‍ത്തു. 25 പന്തില്‍ നിന്നും 18 റണ്‍സ് നേടിയ ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.
We take a 1-0 series lead at Eden Park. A maiden international 5-wicket bag for Henry Shipley leading the team to victory. $1,279,514 has been raised so far for the @NZRedCross. We move to Christchurch for the 2nd ANZ Aotearoa ODI at Hagley Oval on Tuesday 📷 = @PhotosportNZpic.twitter.com/MzZ5gsPSCr