ക്രിസ്റ്റ്യാനോയെ അവഗണിച്ചപ്പോള്‍ എനിക്ക് ബാലണ്‍ ഡി ഓറിനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു: സിനദിന്‍ സിദാന്‍
Football
ക്രിസ്റ്റ്യാനോയെ അവഗണിച്ചപ്പോള്‍ എനിക്ക് ബാലണ്‍ ഡി ഓറിനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു: സിനദിന്‍ സിദാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th October 2023, 10:04 am

ഇത്തവണ ബാലണ്‍ ഡി ഓര്‍ ആര് നേടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ലയണല്‍ മെസി, എര്‍ലിങ് ഹാലണ്ട്, കിലിയന്‍ എംബാപ്പെ എന്നീ താരങ്ങളിലൊരാള്‍ക്കാണ് ബാലണ്‍ ഡി ഓര്‍ ലഭിക്കുകയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ പുരസ്‌കാര ജേതാവ് ആരെന്ന് അറിയാന്‍ ഈ മാസം 30 വരെ കാത്തിരിക്കുക തന്നെ വേണം.

ബാലണ്‍ ഡി ഓര്‍ ആര്‍ക്കെന്ന ആരാധകര്‍ക്കിടയിലെ ചര്‍ച്ചക്കിടയില്‍ ഇതിഹാസതാരം സിനദിന്‍ സിദാന്റെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. 2018ല്‍ ക്രിസ്റ്റ്യോനോ റൊണാള്‍ഡോക്ക് പുരസ്‌കാരം ലഭിക്കാതിരുന്നപ്പോല്‍ ബാലണ്‍ ഡി ഓറിനുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ബാലണ്‍ ഡി ഓര്‍ ആരുനേടുമെന്ന് ഞാന്‍ നോക്കുന്നില്ല. 2018ല്‍ എനിക്ക് ആ അവാര്‍ഡിനോടുള്ള വിശ്വാസ്യത് നഷ്ടപ്പെട്ടു. പലരും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തെ വേണ്ട രീതിയില്‍ അല്ല കാണുന്നത്.

2018ല്‍ ക്രിസ്റ്റ്യാനോയെ അവര്‍ പരിഗണിച്ചില്ല. അവന്‍ ചാമ്പ്യന്‍സ് ലീഗ് നേടി, നിരവധി ഗോളുകളും ലോകകപ്പില്‍ ഹാട്രിക്കും നേടി. എന്നിട്ട് അവാര്‍ഡ് നല്‍കിയോ? ചാമ്പ്യന്‍സ് ലീഗില്‍ റോണോയുടെ ബൈസിക്കിള്‍ കിക്ക് ഉണ്ടായിരുന്നു. എന്നിട്ട് അദ്ദേഹത്തിനൊരു പുസ്‌കാസ് പോലും കിട്ടിയില്ല,’ സിദാന്‍ പറഞ്ഞു.

അതേസമയം, ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ലയണല്‍ മെസി ഇത്തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ക്ലബ്ബ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ഹാലണ്ടിന്റെ പേരും മെസിക്കൊപ്പം തന്നെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

എഫ്.എ കപ്പിലും പ്രീമിയര്‍ ലീഗിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കായി യുവേഫ ചാമ്പ്യന്‍ ലീഗ് ടൈറ്റിലും പേരിലാക്കി പുരസ്‌കാരത്തിന് അര്‍ഹനാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

പി.എസ്.ജി ജേഴ്‌സിയില്‍ ആകെ 32 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ മെസിയുടെ പേരില്‍ ചേര്‍ക്കപ്പെടുമ്പോള്‍ എംബാപ്പെയുടെ പേരില്‍ 34ഉം ഹാലണ്ട് 52 ഗോളുകളുമാണ് അക്കൗണ്ടിലാക്കിയത്.

അതേസമയം, ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ നല്‍കുന്ന 2022-23 സീസണിലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഒക്ടോബര്‍ 30നാണ് നല്‍കുക.

Content Highlights: Zinedine Zidane Shares His Thoughts on the Ballon d’Or