ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയും സിനദീന്‍ സിദാനും തമ്മിലുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചര്‍ച്ചയില്‍ ഫ്രഞ്ച് ഇതിഹാസം തന്റെ ആഗ്രഹം തുറന്നുപറഞ്ഞു.
മെസിക്കൊപ്പം ഒരുമിച്ച് കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നാണ് സിദാന്‍ പറഞ്ഞത്.
‘ഞങ്ങള്‍ക്ക് ഒരുമിച്ച് കളിക്കാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ട്. ഇപ്പോള്‍ എനിക്ക് പന്തുകള്‍ മെസിക്ക് കൈമാറാനുള്ള അവസരമാണിത്. ഇന്നെനിക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്. എനിക്ക് അവനോട് പറയാനുള്ളത് നിങ്ങള്‍ കളിക്കളത്തിലെ ഒരു മജീഷ്യനാണ്,’ അഡിഡാസ് ചാറ്റ് എച്ച് ഇയിലൂടെ സിദാന്‍ പറഞ്ഞു.
“It’s a pity that we couldn’t play together … this is the moment for me to pass you the ball.”
Zinedine Zidane to Lionel Messi ❤️🐐 pic.twitter.com/7uXn7QKkID
— ESPN FC (@ESPNFC) November 9, 2023
ആ സമയം മെസി സിദാന് മറുപടി നല്‍കുകയും ചെയ്തു.
‘ഞാന്‍ സിദാനെ എപ്പോഴും ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. റയല്‍ മാഡ്രിഡില്‍ ഞാന്‍ അദ്ദേഹത്തെ നല്ല രീതിയില്‍ ഫോളോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഞാന്‍ ബാഴ്‌സലോണയില്‍ ആയതിനാല്‍ പലപ്പോഴും ഞങ്ങളെ അദ്ദേഹം കഷ്ടപ്പെടുത്തിയിട്ടുണ്ട്,’ മെസി പറഞ്ഞു.
Messi to Zidane : “I admire you very much … I always respected you and admired everything you did and continue to do.” 🇫🇷🇦🇷 pic.twitter.com/LetIm23g4l
— 𝟓. (@MadridClout) November 9, 2023
2005 ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ബാഴ്‌സലോണ മത്സരത്തില്‍ ഒറ്റത്തവണ മാത്രമാണ് മെസിയും സിദാനും ഒരുമിച്ച് കളിച്ചിട്ടുള്ളത്. അന്ന് ബാഴ്‌സലോണ 3-0ത്തിനായിരുന്നു റയലിനെ തോല്‍പ്പിച്ചത്. ആ മത്സരത്തില്‍ അര്‍ജന്റീനന്‍ ഇതിഹാസം ഒരു അസ്സിസ്റ്റ് നേടുകയും ചെയ്തിരുന്നു. സിദാനും മെസിയും കളിക്കളത്തില്‍ എതിരാളികള്‍ ആയിരുന്നു.
ലയണല്‍ മെസി ബാഴ്സക്കായി 778 മത്സരങ്ങളില്‍ നിന്നും 672 ഗോളുകളും 303 അസിസ്റ്റുകളും നേടി. അതേസമയം സിദാന്‍ റയലിനായി 227 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയപ്പോള്‍ 49 ഗോളുകളും 68 അസിസ്റ്റുകളുമാണ് നേടിയത്.
നിലവില്‍ ലയണല്‍ മെസി എട്ടാം ബാലണ്‍ ഡി ഓര്‍ നേട്ടത്തിന്റെ തിളക്കത്തിലാണ് അതേസമയം സിദാന്‍ റയല്‍ മാഡ്രിന് പരിശീലകന്‍ എന്ന നിലയില്‍ അമിസ്മരണീയമായ നേട്ടങ്ങള്‍ നേടിക്കൊടുത്തതിനുശേഷം 2021ലാണ് റയലിന്റെ കോച്ചിങ്സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്.
Content Highlight: Zinedine Zidane reveal wish to play with Lionel Messi.