ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുടെ പരിശീലകനാവാനൊരുങ്ങി സിനദിന്‍ സിദാന്‍. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പാരീസിയന്‍ ക്ലബ്ബില്‍ എപ്പോള്‍ ജോയിന്‍ ചെയ്യുമെന്ന് പറയാനാകില്ലെന്നും എന്നാല്‍ അത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എം.സി. സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘അത് സംഭവിക്കാന്‍ പോകുന്നു. ക്ലബ്ബില്‍ എന്ന് ജോയിന്‍ ചെയ്യുമെന്ന് എനിക്കിപ്പോള്‍ പറയാനാകില്ല. പക്ഷെ അത് സംഭവിക്കും,’ സിദാന്‍ പറഞ്ഞു.
🗣 Zidane: “A return to coaching? It’ll come. I don’t know when, but it’ll come.” pic.twitter.com/RNh6LWbK4A
— Madrid Zone (@theMadridZone) June 16, 2023
അതേസമയം, ഈ സീസണ്‍ അവസാനിക്കുന്നതോടെ ക്രിസ്റ്റഫ് ഗാള്‍ട്ടിയറുമായി പിരിയാനൊരുങ്ങുന്ന പി.എസ്.ജി ജൂലിയന്‍ നെഗല്‍സ്മാനുമായി സൈന്‍ ചെയ്യാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സിദാന്‍ എപ്പോള്‍ ക്ലബ്ബിന്റെ പരിശീലകനായി ചുമതലയേല്‍ക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഫ്രഞ്ച് ഇതിഹാസത്തെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി താത്പര്യപ്പെടുന്നതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു സിനദിന്‍ സിദാന്‍. പ്ലെയറായും കോച്ചായും തന്റെ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സിദാന്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്ലെയിങ് കരിയറില്‍ ഇതിഹാസമായ സിദാന്‍ കോച്ചിങ് കരിയറിലേക്ക് വന്നപ്പോള്‍ മറ്റാര്‍ക്കും സാധിക്കാത്ത ഉയരമാണ് കീഴടക്കിയത്.
റയല്‍ മാഡ്രിഡിന്റെ കോച്ചായിരുന്ന മുന്‍ താരം കഴിഞ്ഞ സീസണിലാണ് പരിശീലക സ്ഥാനമൊഴിയുന്നത്. അദ്ദേഹത്തെ ക്ലബ്ബിലെത്തിക്കാന്‍ കഴിഞ്ഞ സീസണിലും പി.എസ്.ജി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഈ സീസണില്‍ സിദാനെ പാരീസിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പി.എസ്.ജി.
Content Highlights: Zinadine Zidane will join with PSG