സിംബാബ്‌വെ വുമണ്‍സും -അയര്‍ലന്‍ഡ് വുമണ്‍സും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അയര്‍ലണ്ടിന് തകര്‍പ്പന്‍ വിജയം. സിംബാബ്‌വെയെ 42 റണ്‍സിനാണ് അയര്‍ലന്‍ഡ് പരാജയപ്പെടുത്തിയത്.
ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വെ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്.
അയര്‍ലന്‍ഡ് ബാറ്റിങ് നിരയില്‍ ആമി ഹന്‍ഡര്‍ 57 പന്തില്‍ പുറത്താവാതെ 77 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ആമിയുടെ തകര്‍പ്പന്‍ ബാറ്റിങ്. 135.09 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ആമിക്ക് പുറമേ ഗാബി ലെവിസ് 43 പന്തില്‍ 44 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് നേടിയത്.
അയര്‍ലന്‍ഡ് ബൗളിങ് നിരയില്‍ ലൗറ ഡെലനി വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. നാലു ഓവറില്‍ 12 റണ്‍സ് വിട്ടുനല്‍കി കൊണ്ടാണ് താരം നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ലൗറക്ക് പുറമെ കാര മുറയ് രണ്ടു വിക്കറ്റും അവ കാനിങ് ഒരു വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ സിബാബ്വെ ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.
And there you have it!
An exceptional diving one-handed catch securing career-best T20I bowling figures of 4-12 for the skipper 👏👏
സിംബാബ്‌വെയുടെ ബാറ്റിങ്ങില്‍ കെലീസ് എന്‍ഡോല്‍വു 41 പന്തില്‍ 52 റണ്‍സും പലേഗിയ മുജാജി 31പന്തില്‍ 31 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലാണ് അയര്‍ലന്‍ഡ്. ജനുവരി 30നാണ് മൂന്നാം ടി-20 മത്സരം നടക്കുക. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.
Content Highlight: Zimbabwe womens team beat Ireland womens in T-20.