ഇന്ത്യ-സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തില്‍ സിംബാബ്വെക്കായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ വെസ്ലി മധേവേരെയും തടിവാനശേ മരുമണിയും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 44 റണ്‍സാണ് നേടിയത്. 2024ലെ സിംബാബ്വെയുടെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോര്‍ ആണിത് എന്ന പ്രത്യേകതയും ഏറെ ശ്രേദ്ധേയമാണ്. ഇതിന് പുറമെ ഈ പരമ്പരയില്‍ ഇതാദ്യമായാണ് സിംബാബ്വെ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ പവര്‍പ്ലേ പൂര്‍ത്തിയാക്കുന്നത്.
2024ല്‍ ഇതാദ്യമായാണ് സിംബാബ്വെയുടെ ഓപ്പണര്‍മാര്‍ 50+ റണ്‍സ് നേടുന്നത്. 2023ല്‍ കെനിയക്കെതിരെയാണ് സിംബാബ്വെ അവസാനമായി ഒപ്പണിങ്ങില്‍ 50+ റണ്‍സ് നേടുന്നത്. 2021ല്‍ ബംഗ്ലാദേശിനെതിരെയാണ് സിംബാബ്വെ ഒരു ഫുള്‍ മെമ്പര്‍ ടീമിനെതിരെ 50+ റണ്‍സ് നേടുന്നത്.
31 പന്തില്‍ 32 റണ്‍സ് നേടിയാണ് മരുമണി പുറത്തായത്. അഭിഷേക് ശര്‍മയുടെ പന്തില്‍ റിങ്കു സിങ്ങിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇന്റര്‍നാഷണല്‍ കരിയറിലെ താരത്തിന്റെ ആദ്യ വിക്കറ്റ് ആയിരുന്നു ഇത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍: യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍(ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, തുഷാര്‍ ദേശ്പാണ്ഡെ , ഖലീല്‍ അഹമ്മദ്.
സിംബാബ്വെ പ്ലെയിങ് ഇലവന്‍: വെസ്ലി മധേവെരെ, തദിവാനഷെ മറുമണി, ബ്രയാന്‍ ബെന്നറ്റ്, ഡിയോണ്‍ മിയേഴ്സ്, സിക്കന്ദര്‍ റാസ(ക്യാപ്റ്റന്‍), ജോനാഥന്‍ കാംബെല്‍, ഫറാസ് അക്രം, ക്ലൈവ് മദാന്‍ഡെ(വിക്കറ്റ് കീപ്പര്‍), റിച്ചാര്‍ഡ് നഗാരവ, ബ്ലെസിങ് മുസരബാനി, ടെന്‍ഡായി ചതാര.
Content Highlight: Zimbabwe vs India 4th T20 Update