| Monday, 1st July 2024, 9:26 pm

സിക്കന്ദര്‍ റാസയും പിള്ളേരും ഇന്ത്യയ്‌ക്കെതിരെ ഒരുങ്ങിക്കഴിഞ്ഞു; പൂരം കഴിഞ്ഞിട്ടില്ല മക്കളെ!

സ്പോര്‍ട്സ് ഡെസ്‌ക്

രണ്ടാം തവണയും ഇന്ത്യ ടി-20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ക്രിക്കറ്റ് ആവേശം ലോകകപ്പോടെ അവസാനിച്ചിട്ടില്ല. ജൂണ്‍ ആറിന് ഇന്ത്യ- സിംബാബ്വന്‍ ടി-20 പര്യടനം നടക്കാനിരിക്കുകയാണ്. ഇതോടെ സിംബാബ്‌വെയ്ക്ക് എതിരായ ഇന്ത്യന്‍ സ്‌ക്വാഡ് നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇന്ത്യയ്‌ക്കെതിരായ 15 അംഗ സ്‌ക്വാഡ് പുറത്തുവിട്ടിരിക്കുകയാണ് സിംബാബ്‌വെ.

സിക്കന്ദര്‍ റാസയാണ് സിംബാബ്‌വെ നായകന്‍. 2024 ടി-20 ലോകകപ്പില്‍ ക്വാളിഫൈ ചെയ്യാന്‍ സാധിക്കാത്തത് സിംബാബ്‌വെയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ വമ്പന്‍ തിരിച്ചുവരവ് നടത്താനായിരിക്കും റാസയും സംഘവും ഒരുങ്ങുന്നത്.

മറുഭാഗത്ത് വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവരടക്കമുള്ള വമ്പന്‍ താരങ്ങള്‍ക്ക് പകരം ഐ.പി.എല്ലില്‍ തിളങ്ങിയ ഇന്ത്യയുടെ അടുത്ത തലമുറയിലെ സൂപ്പര്‍ താരങ്ങളെയാണ് ഇന്ത്യ ഹരാരെയിലേക്കയക്കുന്നത്. ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ മലയാളി താരം സഞ്ജു സാംസനാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ജൂലൈ ആറ് മുതല്‍ 14 വരെയാണ് ഇന്ത്യ സിംബാബ്‌വെയില്‍ പര്യടനം നടത്തുന്നത്.

സിംബാബ്‌വേ സ്‌ക്വാഡ്

സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഫറാസ് അക്രം, ബ്രയന്‍ ബെന്നറ്റ്, ജോനാഥന്‍ കാംപ്‌ബെല്‍, ടെന്‍ഡാസ് ചതാര, ലൂക് ജോങ്‌വേ, ഇന്നസന്റ് കയിയ, ക്ലൈവ് മദാന്‍ദെ, വെസ്‌ലി മധേവരെ, താഡിവനാഷെ മരുമാണി, വെല്ലിങ്ടണ്‍ മസകദാസ, ബ്രാന്‍ഡന്‍ മറ്റൂവ, ബ്ലെസിങ് മുസബരാനി, ഡയണ്‍ മയേഴ്‌സ്, ആന്റം നഖ്‌വി, റിച്ചാര്‍ഡ് എന്‍ഗരാവ, മില്‍ട്ടണ്‍ ഷുംബ.

സിംബാബ് വന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡേ.

ഇന്ത്യയുടെ സിംബാബ്വന്‍ പര്യടനം

ആദ്യ മത്സരം – ജൂലൈ 6 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

രണ്ടാം മത്സരം – ജൂലൈ 7 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

മൂന്നാം മത്സരം – ജൂലൈ 10 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

നാലാം മത്സരം – ജൂലൈ 13 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

അവസാന മത്സരം – ജൂലൈ 14 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്

Also Read: ഇന്ത്യാ സഖ്യം ബി.ജെ.പിയെ രാജ്യത്ത് നിന്ന് തുരത്തും; അവർ അധികം വൈകാതെ തുടച്ചുനീക്കപ്പെടും: ഹേമന്ദ് സോറൻ

Content Highlight: Zimbabwe Squad For T20I series against India

We use cookies to give you the best possible experience. Learn more