| Saturday, 27th January 2024, 11:02 pm

തോറ്റ് തോറ്റ് പുറത്തേക്ക്; സിംബാബ്വെക്ക് തകർപ്പൻ ജയം

സ്പോര്‍ട്സ് ഡെസ്‌ക്

അണ്ടര്‍ 19 ലോകകപ്പില്‍ സിംബാബ്വെക്ക് തകര്‍പ്പന്‍ വിജയം. നമീബിയയെ എട്ട് വിക്കറ്റുകള്‍ക്കാണ് സിംബാബ്വെ പരാജയപ്പെടുത്തിയത്.

ഡൈമണ്ട് ഓവനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്വെ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സിംബാബ്വെയുടെ തീരുമാനം കൃത്യമായി ശരിവെക്കുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ കാണാന്‍ കഴിഞ്ഞത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. സിംബാബ്വെ ബൗളിങ് നിരയില്‍ ന്യൂമാന്‍ തകുദ്‌സ്വ ന്യാഹുരി നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

പത്ത് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് താരം നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. റയാന്‍ സിംബി 20 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ നമീബിയ തകരുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 35.3 ഓവറില്‍ എട്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറിടക്കുകയായിരുന്നു. സിംബാബ്വെ ബാറ്റിങ്ങില്‍ പനശേ തരുവിങ്ഗ 115 പന്തില്‍ പുറത്താവാതെ 59 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ സിംബാബ്വെ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഗ്രൂപ്പ് സിയില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും രണ്ടു തോല്‍വിയും അടക്കം രണ്ടു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് സിംബാബ്വെ. സമയം മൂന്നു മത്സരങ്ങളും പരാജയപ്പെട്ട നമീബിയ അവസാന സ്ഥാനത്തുമാണ്.

Content Highlight: Zimbabwe beat Namibia in Under 19 world cup.

We use cookies to give you the best possible experience. Learn more