ഹരാരെ: വീശിയടിച്ച ഇദായ് ചുഴലിക്കാറ്റിൽ സിംബാബ്വേയിലും തൊട്ടടുത്ത രാജ്യമായ മൊസാംബിക്കിലുമായി 120ൽ കൂടുതൽ പേർ മരിച്ചു. നൂറിൽ കൂടുതൽ പേരെ കാണാതാവുകയും ചെയ്തു. ചുഴലിക്കാറ്റ് രൂക്ഷമായതിനോടനുബന്ധിച്ച് പേമാരിയും വെള്ളപ്പൊക്കവുമുണ്ടായി. ദുരന്തത്തിൽ നിരവധി വീടുകളും മരങ്ങളും നശിക്കുകയും വൻതോതിൽ കൃഷിനാശം സംഭവിക്കുകയും ചെയ്തു.
Also Read പരീക്കറുടെ മരണത്തിനു പിന്നാലെ ഗോവയില്‍ അടിയന്തര യോഗം വിളിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും
വ്യാഴാഴ്ച വൈകുന്നേരമാണ് പ്രദേശത്ത് ചുഴലിക്കാറ്റിന്റെ ആക്രമണമുണ്ടായത്. ഇതിനെ തുടർന്ന് മൊസാംബിക് മേഖലയിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ശക്തമായി. പിന്നീട് ചുഴലിക്കാറ്റ് മലാവിയിലേക്കും സിംബാബ്വേയിലേക്കും നീങ്ങുകയായിരുന്നു. സിംബാബ്വേയിൽ 65 പേരും മൊസാംബിക്കിൽ 62 പേരുമാണ് മരിച്ചത്. അനവധി പേർക്ക് പരിക്കും ഏറ്റിട്ടുണ്ട്.
Also Read താങ്കള്‍ കാവല്‍ക്കാരനാണെങ്കില്‍ പറയൂ, എന്റെ മകന്‍ നജീബ് എവിടെ ? മോദിയോട് ഫാത്തിമ നഫീസ്
15 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയും സര്‍ക്കാരും കണക്കാക്കുന്നു. മഴയും കാറ്റും ശക്തമായി തുടരുന്നതിനാൽ രക്ഷാപ്രവർത്തനം നടത്തുക എന്നത് ദുഷ്ക്കരമാണ്. സിംബാബ്‌വെൻ സൈന്യമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.