സൗഹൃദത്തിന്റെ കഥയുമായി 'ഴ'; ടീസര്‍ പുറത്ത്
Film News
സൗഹൃദത്തിന്റെ കഥയുമായി 'ഴ'; ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th July 2023, 5:03 pm

മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി.സി. പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഴ’ യുടെ ടീസര്‍ സംവിധായകന്‍ ലാല്‍ ജോസ് തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. തീവ്രമായൊരു സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേക്കാള്‍ തന്റെ സുഹൃത്തിനെ സ്‌നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് ‘ഴ’ യുടെ കഥ വികസിക്കുന്നത്.

നൈറാ നീ ഹാര്‍, സന്തോഷ് കീഴാറ്റൂര്‍, ലക്ഷ്മി പ്രിയ, രാജേഷ് ശര്‍മ്മ, ഷൈനി സാറ, വിജയന്‍ കാരന്തൂര്‍, അജിത വി.എം., അനുപമ വി.പി. എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാനര്‍-വോക്ക് മീഡിയ, നന്ദന മുദ്ര ഫിലിംസ്. രചന, നിര്‍മാണം – രാജേഷ് ബാബു കെ ശൂരനാട്. കോ പ്രൊഡ്യുസേഴ്‌സ് -സബിത ശങ്കര്‍, വി. പ്രമോദ്, സുധി. ഡി.ഒ.പി -ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സംഗീതം -രാജേഷ് ബാബു കെ, അസോസിയേറ്റ് ഡയറക്ടര്‍ -ഷാജി നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുധി പി.സി. പാലം, എഡിറ്റര്‍ -പ്രഹ്‌ളാദ് പുത്തന്‍ചേരി, സ്റ്റില്‍സ് ആന്റ് സെക്കന്റ് യൂണിറ്റ് ക്യാമറ -രാകേഷ് ചിലിയ, കല -വി.പി. സുബീഷ്, പി.ആര്‍.ഒ. -പി.ആര്‍. സുമേരന്‍, ഡിസൈന്‍ – മനോജ് ഡിസൈന്‍സ്,

Content Highlight: zha movie teaser