ഫാ.ജോബി മാപ്രകാവിലിന്റെ പരാതി ദുരുദ്ദേശത്തോടെ; സീറോ മലബാര്‍ സഭാ വ്യാജരേഖാ വിവാദത്തില്‍ അന്വേഷണം വേണമെന്ന് വൈദിക സമിതി
zero malabar sabha land scam
ഫാ.ജോബി മാപ്രകാവിലിന്റെ പരാതി ദുരുദ്ദേശത്തോടെ; സീറോ മലബാര്‍ സഭാ വ്യാജരേഖാ വിവാദത്തില്‍ അന്വേഷണം വേണമെന്ന് വൈദിക സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2019, 7:39 pm

കൊച്ചി: സീറോ മലബാര്‍ സഭയുടെ വ്യാജരേഖവിവാദത്തില്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയത് സഭയെ കളങ്കപ്പെടുത്താനാണെന്നും ഇതില്‍ ശാസ്ത്രീയമായ അന്വേഷണം വേണമെന്നും വൈദിക സമിതി. ഇന്ന് വൈകുന്നേരം എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമിതി യോഗത്തിലാണ് തീരുമാനം. ഫാദര്‍.ജോബി മാപ്രകാവിലിന്റെ പരാതി ദുരുദ്ദേശത്തോടെത്തേടെയാണെന്നും വൈദിക സമിതി ആരോപിച്ചു.

ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യജരേഖകള്‍ ചമച്ചെന്ന പരാതിയിലാണ് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്തിനെ പ്രതി ചേര്‍ത്തത്.

ALSO READ: പുല്‍വാമ ഭീകരാക്രമണം നരേന്ദ്രമോദി വോട്ടിനുവേണ്ടി സൃഷ്ടിച്ചത്; രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മോദി അവരെ കൊന്നു; റാം ഗോപാല്‍ യാദവ്

ഭൂമി വിവാദവുമായി ബന്ധപ്പെട്ട് വ്യജ ബേങ്ക് രേഖയുണ്ടാക്കിയെന്നാരോപിച്ച് സിറോ മലബാര്‍ സഭ ഫാ. പോള്‍ തേലക്കാട്ടിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തും പ്രതി ചേര്‍ക്കപ്പെടുന്നത്. ഫാ.ജേക്കബ് മാനത്തോട് രണ്ടാം പ്രതിയാണ്.

ഫാദര്‍ പോള്‍ തേലക്കാട് നിര്‍മ്മിച്ച വ്യജ ബാങ്ക് രേഖ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ് ജേപ്പബ് മനത്തോടത്ത് വഴി സിനഡിന് മുന്നില്‍ ഹാജരാക്കിയെന്നായിരുന്നു വൈദികന്റെ മൊഴി. കര്‍ദിനാല്‍ ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിക്കാനായിരുന്നു നടപടിയെന്നാണ് മൊഴിയിലുണ്ട്.

പരാതിക്കാരന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ബിഷപ്പിനെയും വൈദികനൊപ്പം പ്രാഥമികമായി പ്രതി ചേര്‍ത്തതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം നല്‍കിയത്.