എറണാകുളം: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന നിലപാടില്‍ ഉറച്ച് സീറോ മലബാര്‍ സഭ. വിവിധ രൂപതകളില്‍ നിന്നുള്ള പരാതികള്‍ പരിശോധിച്ചാണ് നിലപാടുമായി രംഗത്തെത്തിയതെന്നാണ് സഭയുടെ വിശദീകരണം. അതേസമയം പരാതികളെല്ലാം ഇസ്‌ലാം മതത്തിനെതിരായ നിലപാടായി ചിത്രീകരിക്കരുതെന്നും വിഷയത്തെ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന പ്രശ്‌നമായി കാണുന്നില്ലെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കി.കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് നിലപാടില്‍ മാറ്റമില്ലെന്ന് സഭ വ്യക്തമാക്കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിഷയം സമൂഹത്തെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കുന്നതാണെന്നും വിഷയത്തില്‍ കാര്യക്ഷമമായ പൊലീസ് അന്വേഷണം ആവശ്യമാണെന്നും സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടു. കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സമാന നിലപാട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കൈകൊണ്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ചൊവ്വാഴ്ച്ച കോണ്‍ഗ്രസിന്റെ ബെന്നി ബെഹ്നാന്‍ എം.പിയുടെ ചോദ്യത്തിനായിരുന്നു കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കിയത്. നിയമത്തില്‍ ലൗ ജിഹാദിന് വ്യാഖ്യാനം ഇല്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നുവെന്നായിരുന്നു നേരത്തെ കൊച്ചിയില്‍ നടന്ന സിനഡിന്റെ ആരോപണം.