കൊച്ചി: സീറോ മലബാര്‍ ഭൂമിയിടപാട് ചര്‍ച്ചക്കായി ചേര്‍ന്ന വൈദികസമിതി യോഗത്തില്‍ സംഘര്‍ഷം. കേസില്‍ പ്രതിയായ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
ആര്‍ച്ച് ഡയോയിസ് മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി അംഗങ്ങള്‍ക്കൊപ്പം കര്‍ദിനാള്‍ സംഘവും എത്തിയതിനെ തുടര്‍ന്ന് ഇവരെ ചര്‍ച്ചയില്‍ നിന്നും പുറത്താക്കിയതാണ് സംഘര്‍ഷത്തിന് കാരണം.
48 പേരാണ് വൈദികസമിതിയില്‍ പങ്കെടുക്കാനെത്തിയത്. കര്‍ദിനാള്‍ യോഗത്തില്‍ പങ്കെടുക്കുന്നത് തടയാനായി ആര്‍ച്ച് ഡയോയിസ് മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി അംഗങ്ങള്‍ പുറത്തു കാത്തുനിന്നെങ്കിലും കര്‍ദിനാള്‍ പിന്‍വാതിലിലൂടെ ബിഷപ്പ് ഹൗസില്‍ പ്രവേശിക്കുകയായിരുന്നു.
കര്‍ദ്ദിനാള്‍ സ്ഥാനത്യാഗം ചെയ്യുക, പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുക എന്നീ ആവശ്യങ്ങളാണ് സംഘടന ഉന്നയിച്ചിരിക്കുന്നത്. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Also Read:
ട്രാന്‍സ്‌ജെന്ററുകള്‍ക്ക് സൈന്യത്തില്‍ വിലക്കേര്‍പ്പെടുത്തുന്ന ഉത്തരവുമായി ട്രംപ്
റഷ്യ താലിബാന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നു; ആരോപണവുമായി യു.എസ്