| Monday, 2nd June 2014, 10:28 am

എങ്ങുമെത്താതെ പോവുന്ന സ്മാര്‍(ത്ത)ട്ട് വിചാരണകള്‍.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇനി അല്‍പം ഭാഷാശാസ്ത്രം. പിണറായി സഖാവ് പറഞ്ഞത് ശരിയാണ്. ചില പ്രയോഗങ്ങള്‍ ബോധപൂര്‍വ്വം ഉപയോഗിക്കുമ്പോള്‍ മാധ്യമങ്ങള്‍ സാമൂഹ്യശാസ്ത്രബോധത്തോടുകൂടി പെരുമാറണം. കേരളത്തില്‍ ഭാഷാ ശാസ്ത്രചിന്തകള്‍ വ്യസ്ഥാപിതമായി പരിചയപെടുത്തിയത് കമ്മ്യൂണിസറ്റുകാരണെന്നത് സത്യമാവാനിടയുണ്ട്.


സീറോ അവര്‍ / എ.എം യാസര്‍

അങ്ങനെ സംസ്ഥാനത്തെ പ്രമുഖ രാഷ്ടീയപാര്‍ട്ടികളായ സി.പി.ഐ.എമ്മും കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും ആ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങള്‍ കാര്യമായ കണ്ടെത്തലുകളൊന്നുമില്ലാതെ അവസാനിപ്പിച്ചു.

543 സിറ്റുകളില്‍ പത്തുശതമാനം സീറ്റുപോലും ലഭിക്കാത്തതിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ ഉപാദ്ധ്യക്ഷനെ കണ്ണൂരില്‍ തോറ്റ കെ.സുധാകരനും അംഗമാലിയിലെ മൂപ്പരും വിമര്‍ശിച്ചു.

മൂപ്പരുടേത് അല്‍പ്പം കടന്നുപോയി. വിമര്‍ശിക്കുമ്പോള്‍ സത്യം അതുപോലെ പറയരുതെന്ന് മൂപ്പര്‍ക്ക് അറിയില്ല. കാര്യങ്ങളെ കലാപരമായി സമീപിക്കണം. അപ്പോള്‍ സത്യം അറിയാതെ പോലും പുറത്തുവരില്ല.

കണ്ടില്ലേ കെ.സുധാകരന്‍ രാഹുലിന്റെ സംഘടനാ പാടവത്തെ വിമര്‍ശിച്ചത്. വിമര്‍ശനമായാല്‍ അങ്ങനെയാവണം.

സത്യത്തില്‍ ഒരു കോമാളിയേയും അങ്ങനെ വിളിക്കുന്നത് അവര്‍ക്ക് ഇഷ്ടമാവില്ല. മൂത്ത് മുതിര്‍ന്ന മുസ്തഫ മൂപ്പരെ സംഘടനയില്‍ നിന്നും മാറ്റിനിര്‍ത്തിയാല്‍ കൊളളാമെന്ന് അതിനേക്കാളും മൂപ്പുളള ആര്യടനെപോലുളള നേതാക്കള്‍ക്ക് നേരത്തെ അഭിപ്രായമുളളതാ.

ഏതായാലും മൂപ്പരുടെ അംഗത്വം സസ്‌പെന്റ് ചെയ്യപെട്ടു. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ അദ്ധ്യക്ഷനും ഇപ്പോള്‍ ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്ന ചെന്നിത്തലയുടെ വിചാരണയാണ് അക്ഷരാര്‍ത്ഥത്തില്‍ സ്മാര്‍ട്ടായത്.

വലിയ വലിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ മന്‍മോഹന്‍സിംങ് സര്‍ക്കാര്‍ വിജയിച്ചു, എന്നാല്‍ ചെറിയ ചെറിയ പാവങ്ങളെ സഹായിക്കുന്നതിന് യു.പി.എ. സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ഏറെ കോളിളക്കം സൃഷ്ടിച്ച ഭക്ഷ്യസുരക്ഷാ പദ്ധതിയൊക്കെ അങ്ങേര് ഗൗനിച്ചില്ലെന്നു തോന്നുന്നു. അല്ലെങ്കിലും സോണിയാഗാന്ധിയും തോമസ് മാഷും തിരക്കിട്ട് ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കിയെടുക്കുമ്പോള്‍ ചെന്നിത്തല താക്കോല്‍സ്ഥാനം തപ്പിനടക്കുകയായിരുന്നില്ലേ?

അതായത് തെറിവാക്കുകള്‍ അവരുടെ ജീവിത ശീലമാണത്രെ. എന്നിട്ടു ബേബി സഖാവ് തോല്‍ക്കാനിടയായത് പരനാറി പ്രയോഗം കൊണ്ടാണന്നത് ശുദ്ധ അസംബന്ധമാണ്.

അതുമല്ല രണ്ടു ടേമുകളായി ചക്കരകുടം സൂക്ഷിച്ച യു.പി.എ സര്‍ക്കാര്‍ എത്ര പാവങ്ങളയൊണ് മുതലാളിമാരാക്കിയത്. അതെല്ലാം അത്ര എളുപ്പത്തില്‍ മറക്കാന്‍ പറ്റുമോ?

പാവങ്ങളില്‍ പാവവും തൊഴിലില്ലാ വക്കീലുമായിരുന്ന പെരമ്പലൂര്‍ക്കാരന്‍ ആണ്ടിമുത്തുരാജ എന്ന എ. രാജ വക്കീല്‍ പണിയില്ലാതെ തേരാപാരാ നടക്കുമ്പോഴായിരുന്നു കോണ്‍ഗ്രസുകാരനായ അണ്ണന്‍ വക്കീല്‍ ഒരു ഉപായം പറഞ്ഞുകൊടുത്തത്.

കറുപ്പിന് മഹത്വം നല്‍കുന്ന കവിതകള്‍ എഴുതുക. എങ്ങനെയെങ്കിലും കലൈഞജര്‍ താത്തായുടെ പ്രിയം പിടിച്ചുപറ്റുക. അങ്ങനെ കവിത എഴുതി. വല്ലപ്പോഴും കവിത എഴുതിയിരുന്ന അയ്യാവുടെ രണ്ടാംഭാര്യ രാജാത്തിയിലുണ്ടായ മകള്‍ കനിമൊഴിയെയും പാട്ടിലാക്കി യു.പി.എ. മന്ത്രിസഭയിലെത്തി.

പാവങ്ങളായ ആണ്ടിമുത്തുവിന്റെയും ചിന്നംപിളളയുടേയും മകനായ പാവം രാജയെ നാളുകള്‍ കൊണ്ട് കോടിശ്വരനാക്കിയത് യു.പി.എ മന്ത്രിസഭയല്ലേ? അങ്ങനെ എത്ര എത്ര പാവങ്ങള്‍. കല്‍മാഡി, ചൗഹാന്‍.…

അവരേക്കാള്‍ പാവങ്ങളായ ധീരുബായ് അംബാനിയുടെ രണ്ടു മക്കള്‍ അനിലിനേയും മുകേഷിനേയും പിന്നെ ബിര്‍ളാ കുടംബത്തേയും സഹായിക്കാനായില്ലെന്നാണ് ചെന്നിത്തല സത്യത്തില്‍ ഉദ്ദേശിച്ചതെങ്കില്‍ അങ്ങയുടെ കലാവിരുതിനു മുന്നില്‍ “നമോവാകം” ചൊല്ലി കീഴടങ്ങുന്നു.

പാവങ്ങളില്‍ പാവങ്ങളും രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദന നിരക്കിന്റെ നാലുശതമാനത്തോളം പൊതു കടവുമുളള ഇവരെ സഹായിക്കാനായില്ലെന്ന് ഇനിയെങ്കിലും ദയവു ചെയ്തു പറയുരുത്. അവരെ സഹായിക്കാന്‍ ശ്രീമാന്‍ നരേന്ദ്രഭായ് മോദിജി പ്രധാനമന്ത്രിയായിരിക്കുന്നു. തിരക്കിനിടയില്‍ ദയവുചെയ്ത് അതു മറക്കരുത്.

അടുത്തപേജില്‍ തുടരുന്നു

പാവങ്ങളായ ആണ്ടിമുത്തുവിന്റെയും ചിന്നംപിളളയുടേയും മകനായ പാവം രാജയെ നാളുകള്‍ കൊണ്ട് കോടിശ്വരനാക്കിയത് യു.പി.എ മന്ത്രിസഭയല്ലേ? അങ്ങനെ എത്ര എത്ര പാവങ്ങള്‍. കല്‍മാഡി, ചൗഹാന്‍.… അവരേക്കാള്‍ പാവങ്ങളായ ധീരുബായ് അംബാനിയുടെ രണ്ടു മക്കള്‍ അനിലിനേയും മുകേഷിനേയും പിന്നെ ബിര്‍ളാ കുടംബത്തേയും സഹായിക്കാനായില്ലെന്നാണ് ചെന്നിത്തല സത്യത്തില്‍ ഉദ്ദേശിച്ചതെങ്കില്‍ അങ്ങയുടെ കലാവിരുതിനു മുന്നില്‍ “നമോവാകം” ചൊല്ലി കീഴടങ്ങുന്നു.

രാഷ്ടീയം വിട്ട് ഭാഷാശാസ്ത്രത്തില്‍ അഭയം കണ്ടത്തിയാണ് സഖാവ് പിണറായി വിജയന്‍ പരനാറി പ്രയോഗത്തിന് ന്യായം കണ്ടെത്തിയത്.

ഭാഷാ ശാസ്ത്രത്തിലേക്കു പ്രവേശിക്കുമുമ്പ് ചില നടപ്പുശീലങ്ങള്‍ ശ്രദ്ധിക്കാം. തികച്ചും കാവ്യാത്മകവും താളാത്മകവുമാണ് കൊടുങ്ങല്ലൂരിലെ ഭാഷാ പ്രയോഗം. പ്രയോഗിച്ച പ്രയോഗിച്ച് ആശയം വ്യക്തമാക്കുന്നതു വരെ ഭാഷ ഉപയോഗിക്കുന്നവരാണവര്‍. ചരിത്രത്തിലും സമൂഹശാസ്ത്രത്തിലും അത് അങ്ങനയാണ്.

ശാസ്ത്രത്തിലൂടെ വിപ്ലവം സാധ്യമാണെന്ന വിശ്വസിച്ച കേ വേണുവും ശാസ്ത്രവും ഭാഷയും സംസ്‌കാരവും വിശകലനം ചെയ്ത് മനുഷ്യന് കുതിക്കാന്‍ ന്യായം കണ്ടെത്തിയ വിജയന്‍മാഷും അന്നാട്ടുകാരാണന്നത് വളരെ ശ്രദ്ധേയവുമാണ്.

അങ്ങനെയുന്നുമല്ലെങ്കിലും അങ്ങനയൊക്കെ ആവാന്‍ ശ്രമിക്കുന്ന മാധവന്‍ കുട്ടി സഖാവും അന്നാട്ടുകാരനാണ്. ഇവരുടെ ഭാഷാപ്രയോഗങ്ങള്‍ക്കു തികച്ചും വിരുദ്ധമായ അനുഭവമായിരിക്കും കൊടുങ്ങല്ലൂരിലെ ഭരണിപാട്ടെന്ന തെറിപാട്ട്. ഒരു ഉല്‍സവം എന്നതിലുപരി തെറിപ്പാട്ട് കൊടുങ്ങല്ലൂര്‍ക്കാരെ സ്വാധീനിച്ചതായി കേട്ടുകാണുന്നില്ല. അല്ലെങ്കിലും അവരുടെ നിത്യജീവിതത്തില്‍ അത്ര തെറിമയമില്ല.

ജനസംഖ്യയില്‍ ഏറ്റവും കുടതലുളള  ഈഴവരുടെ ഭാഷയല്ല ദേശാഭിമാനിയും കൈരളിയും ചിന്തയും പ്രയോഗിക്കുന്നത്.

എന്നാല്‍ കൊല്ലം അങ്ങനയെല്ല. പുലര്‍കാലത്തു തന്നെ സുപരിചരായാലും അപരിചിതരായാലും “അളിയോ എന്നാ മ……….”െ  എന്ന് വിളിച്ച് കാര്യങ്ങളിലേക്കു പ്രവേശിക്കുന്ന അളിയന്‍മാരാണ് കൊല്ലത്തുകാരെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

അതായത് തെറിവാക്കുകള്‍ അവരുടെ ജീവിത ശീലമാണത്രെ. എന്നിട്ടു ബേബി സഖാവ് തോല്‍ക്കാനിടയായത് പരനാറി പ്രയോഗം കൊണ്ടാണന്നത് ശുദ്ധ അസംബന്ധമാണ്.

ഒരു പക്ഷെ ബേബി സഖാവ് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവര്‍ത്തമാനങ്ങള്‍ നിര്‍ത്തി നല്ല നാല് തെറി വിളിച്ചിരുന്നെങ്കില്‍ കൊല്ലത്ത് എളുപ്പത്തില്‍ ജയിക്കുമായിരുന്നു. അളിയന്‍മാര്‍ വോട്ടു ചെയ്‌തേനെ.

ഇനി അല്‍പം ഭാഷാശാസ്ത്രം. പിണറായി സഖാവ് പറഞ്ഞത് ശരിയാണ്. ചില പ്രയോഗങ്ങള്‍ ബോധപൂര്‍വ്വം ഉപയോഗിക്കുമ്പോള്‍ മാധ്യമങ്ങള്‍ സാമൂഹ്യശാസ്ത്രബോധത്തോടുകൂടി പെരുമാറണം. കേരളത്തില്‍ ഭാഷാ ശാസ്ത്രചിന്തകള്‍ വ്യസ്ഥാപിതമായി പരിചയപെടുത്തിയത് കമ്മ്യൂണിസറ്റുകാരണെന്നത് സത്യമാവാനിടയുണ്ട്.

കാല്‍നുറ്റാണ്ട് മുമ്പേ ശര്‍മയുടെ ഒരു ഭാഷാശാസ്ത്ര അവലോകന ഗ്രന്ഥം ചിന്ത വിവര്‍ത്തനം ചെയ്ത് പ്രസിദ്ധികരിച്ചിട്ടുണ്ട്. മാത്രമല്ല സഖാവ് ഇ.എം.എസിന്റെ സ്മാരകമായ ഇ.എം.എസ് അക്കാദമിയിലെ അക്കാദമി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 2001ല്‍ നടത്തിയത് ഭാഷാശാസ്ത്രഞ്ജനും അമേരിക്കന്‍ വിമതനുമായ പ്രഫ. നോം ചോംസ്‌കിയാണ്.

ലോകത്തു തന്നെ മുന്ന് ഭാഷാ ശാസ്ത്ര സ്‌കൂളുകളാണുളളത്. ഒന്ന് ചോംസ്‌കിയന്‍ സ്‌കുള്‍, രണ്ടാമത്തേത് പ്രോ ചോംസ്‌കിയന്‍ സ്‌കുള്‍, മുന്നാമത്തേത് ആന്റി ചോംസ്‌കിയന്‍ സ്‌കൂള്‍. അതുകൊണ്ട് തന്നെ പിണറായി സഖാവിന്റെ പരനാറി വ്യാഖ്യാനത്തെ ചെറുതായി കാണരുത്.

[]പക്ഷെ പ്രശ്‌നമതല്ല, ഉപരിവര്‍ഗ്ഗവും രാഷ്ടവും എങ്ങിനെയാണ് കീഴാളരെയും പാവങ്ങളെയും അടിച്ചമര്‍ത്തുന്നതെന്ന് ചോംസ്‌കി പരിശോധിച്ചിട്ടുണ്ട്. പ്രഫ. ചോംസ്‌കിയുടെ മുഴുവന്‍ പുസ്തകങ്ങളും ചേര്‍ത്ത് പ്രസിദ്ധപെടുത്തിയ ചോംസ്‌കി ദി റീഡറില്‍ “അധീശത്വവും ഭാഷയും” എന്ന ഭാഗത്ത് വിശകലനം ചെയ്തിട്ടുണ്ട. ഭാഷ വഴി എങ്ങനെയാണ് ഉപരിവര്‍ഗ്ഗം അടിസ്ഥാനവര്‍ഗ്ഗത്തെ അടിച്ചമര്‍ത്തുന്നതെന്ന അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ നേരത്തെ തന്നെ പ്രസിദ്ധവുമാണ്.

ഉപരിവര്‍ഗ്ഗം ഭാഷ എങ്ങനെ ഉപയോഗിക്കുന്നുവെന്ന ധാരണ മറന്നാണ് കമ്മ്യുണിസ്റ്റ് സാഹിത്യങ്ങള്‍ പോലും വിവര്‍ത്തനം ചെയ്തുപോരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഔദ്യോഗിക മാധ്യമങ്ങള്‍ ഉപയോഗിച്ചുവരുന്നതും അങ്ങിനെയാണ്.

ജനസംഖ്യയില്‍ ഏറ്റവും കുടതലുളള  ഈഴവരുടെ ഭാഷയല്ല ദേശാഭിമാനിയും കൈരളിയും ചിന്തയും പ്രയോഗിക്കുന്നത്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഭാഷയുടെ അരിക് പൊട്ടിയിട്ടുണ്ടാവും. ചിലയിടങ്ങളില്‍ വല്ലാതെ ചുളുങ്ങിയിട്ടുണ്ടാലും.

ഇങ്ങനയെല്ലാം സംഭവിച്ചത് ഉല്‍പാദന പ്രക്രിയയില്‍ ഉല്‍പാദകന് മുതലാളിയോട് നിവര്‍ന്ന് നിന്ന് സംസാരിക്കാനായിരുന്നില്ലെന്നതുകൊണ്ടാണ്. അതുകൊണ്ടാണ് “ഞങ്ങള്‍” എന്നുപറായാതെ അവര്‍ “ഞാള്‍” എന്നു പറഞ്ഞത്. പരനാറി പ്രയോഗം ബോധപൂര്‍വ്വമായിരുന്നെങ്കില്‍ ഇത്തരം കാര്യങ്ങളെല്ലാം ബോധപൂര്‍വ്വമാക്കാന്‍ സഖാവ് ബോധപൂര്‍വ്വം ശ്രമിക്കണം. നല്ല മനസ്‌കാരം.

Latest Stories

We use cookies to give you the best possible experience. Learn more