നോയിഡ: പ്രിയങ്കഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം വരാനിരിക്കുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൂജ്യവും പൂജ്യവും കൂട്ടിയാല്‍ പുജ്യമാണെന്നും യോഗി പറഞ്ഞു.
“പുജ്യവും പൂജ്യവും കൂട്ടിയാല്‍ പൂജ്യമാണ്. അതുപോലെ തന്നെയാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനവും, അത് ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല. അവരുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന്റെ കൂടുംബപാരമ്പര്യം വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തത്.” യോഗി പറഞ്ഞു.
Also Read ഇത് അപ്പന്റെ “ഡോണ്‍” അല്ല മകന്റെ “കാമുകന്‍”; ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യു
കഴിഞ്ഞ ദിവസമായിരുന്നു ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പ്രിയങ്ക എത്തിയത്.
നോയിഡ-ഗ്രേറ്റര്‍ നോയിഡ മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗി. എസ്.പി-ബി.എസ്.പി സഖ്യത്തെയും യോഗി വിമര്‍ശിച്ചു.
മുന്‍പ് നോയിഡയും ഗ്രേറ്റര്‍ നോയിഡും സംബന്ധിച്ച് നിര്‍ഭാഗ്യമായ കഥകള്‍ ഉണ്ടായിരുന്നു. ഏത് മുഖ്യമന്ത്രിയാണോ അവിടെ സന്ദര്‍ശിച്ചത് അവരുടെ പദവി നഷ്ടമാകും. അങ്ങനെ ആ പ്രദേശം തഴയപ്പെട്ടു. മുന്‍ മുഖ്യമന്ത്രിയുടെയും മായാവതിയുടെയും പേരുകള്‍ സൂചിപ്പിക്കാതെ യോഗി പറഞ്ഞു.
Also Read പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ഞാന്‍ മുഖ്യമന്ത്രി ആയപ്പോള്‍ നോയിഡയും ഗ്രേറ്റ് നോയിഡയും സന്ദര്‍ശിച്ചിരുന്നു.അതും ഉത്തര്‍പ്രദേശിന്റെ ഭാഗമാണ്. ഞങ്ങള്‍ അധികാരത്തിന് വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും യോഗി കൂട്ടിചേര്‍ത്തു.