ആലപ്പുഴ: രാജ്യത്തെ നിയമങ്ങള്‍ പാലിക്കപ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ നിയമങ്ങള്‍ വച്ച് സഭാകാര്യങ്ങളില്‍ ഇടപെടരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി.
സഭ പാലിക്കുന്ന കാനോന്‍ നിയമങ്ങള്‍ കോടതിനിയമത്തില്‍ നിന്നും വ്യത്യസ്തമാണ്. സഭാ നിയമങ്ങള്‍ക്കാണ് വിശ്വാസി പ്രാധാന്യം നല്‍കേണ്ടതെന്നും ഒരു കോടതി വിധി കൊണ്ട് സഭയെ നിയന്ത്രിക്കാന്‍ കഴിയുമെന്നും ആരും കരുതേണ്ടെന്നും ആലഞ്ചേരി പറഞ്ഞു.
ALSO READ: സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്ററുകള്‍ പ്രചരിക്കുന്നു; ശോഭനാ ജോര്‍ജ് പരാതി നല്‍കി
അങ്കമാലി അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദ്ദിനാള്‍ കുറ്റക്കാരനാണെന്നും ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കര്‍ദ്ദിനാള്‍ നിയമത്തിനതീതനല്ലെന്നും രാജ്യത്തെ എല്ലാവര്‍ക്കും ഒരേ നിയമമാണുള്ളതെന്നും അത് പാലിക്കാന്‍ കര്‍ദ്ദിനാള്‍ ബാധ്യസ്ഥനാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.
ALSO READ: ചെങ്ങന്നൂരില്‍ ഭൂരിഭാഗം പേരും മദ്യപാനികളെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി
ആലപ്പുഴ കോക്കമംഗലം സെന്റ് തോമസ് ചര്‍ച്ചില്‍ ദു:ഖവെള്ളി പ്രാര്‍ഥനകള്‍ക്കിടയിലാണ് മാര്‍ ആലഞ്ചേരി ഇത്തരത്തിലൊരു വിവാദ പരാമര്‍ശം നടത്തിയത്.