ന്യൂദല്‍ഹി: നോട്ട് നിരോധനത്തെ കുറിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിനോട് ചോദ്യം ചോദിച്ച സീ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടറുടെ രാജി ആവശ്യപ്പെട്ട് ചാനല്‍ മാനേജ്‌മെന്റ്.
മനോഹര്‍ ലാല്‍ ഖട്ടാറിനോട് ആശാസ്യകരമല്ലാത്ത ചോദ്യം ചോദിച്ചു എന്ന കുറ്റമാണ് ഇയാള്‍ക്ക് മേല്‍ മാനേജ്‌മെന്റ് ചുമത്തിയത്. നോട്ട് നിരോധനത്തെ കുറിച്ച് റിപ്പോര്‍ട്ടര്‍ മഹേന്ദര്‍ സിങ് മനോഹര്‍ ലാല്‍ഖട്ടാറിനോട് ചോദ്യം ചോദിക്കുന്നതും ആ ചോദ്യത്തെ പാടെ അവഗണിച്ചുകൊണ്ടുള്ള ഖട്ടാറിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മഹേന്ദര്‍ സിങ്ങിനോട് രാജി ആവശ്യപ്പെട്ട് ചാനല്‍ മാനേജ്‌മെന്റ് രംഗത്തെത്തിയത്.
ഡിസംബര്‍ 19 നാണ് ഞാന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ല ഖട്ടാറിനോട് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കുന്നത്. എന്നാല്‍ എന്റെ ചോദ്യത്തെ അവഗണിച്ചുകൊണ്ട് മറുപടി പറയുന്ന അദ്ദേഹത്തിന്റെ വീഡിയോ അന്ന് തന്നെ വെറലാവുകയും ചെയ്തു.
പിറ്റേ ദിവസം രാവിലെ തന്റെ ഇന്‍പുട്ട് ഹെഡ്ഡായ അമിത് ഷര്‍മ തന്നോട് റിപ്പോര്‍ട്ടിങ് അസൈന്‍മെന്റ് അവസാനിപ്പിച്ച് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 20 ന് എനിക്ക് പ്രധാനപ്പെട്ട ഒരു അസൈന്‍മെന്റ് ചെയ്യാന്‍ ഉണ്ടായിരുന്നു.
എന്നാല്‍ ജോലി മതിയാക്കി വീട്ടിലേക്ക് പോവാനായിരുന്നു എന്നോട് അദ്ദേഹം ആവശ്യപ്പെട്ടത്. എന്റെ അസാന്നിധ്യത്തില്‍ ക്യാമറാമാന്‍ ആ ജോലി ചെയ്‌തോളുമെന്നും അദ്ദേഹം പറഞ്ഞു. അല്പസമയത്തിന് ശേഷം എന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മെയില്‍ എനിക്ക് ലഭിച്ചു. എന്നാല്‍ രാജിയുടെ കാരണം അവര്‍ പറഞ്ഞിരുന്നില്ല.
എല്ലാ റിപ്പോര്‍ട്ടര്‍മാരും രാഷ്ട്രീയക്കാരുടെ പി.ആര്‍ വര്‍ക്ക് ചെയ്യുന്നതുപോലെ ഞാന്‍ ചെയ്തിരുന്നില്ല. അതായിരിക്കാം അവരുടെ ഒരു പ്രശ്‌നം. ഒരു രാഷ്ട്രീയക്കാരനുമായും ഞാന്‍ ബന്ധം പുലര്‍ത്തിയിരുന്നുമില്ല. എന്റെ വാഹനത്തിന്റെ മേലെ പ്രസ്സ് എന്ന സ്റ്റിക്കര്‍ പോലും ഞാന്‍ പതിച്ചിരുന്നില്ല. സംഭവത്തില്‍ ചാനല്‍ അധികൃതരില്‍ നിന്നും തനിക്ക് ഒരു വിശദീകരണവും ലഭിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.
Must Read:മോദിയ്ക്ക് കോഴ നല്‍കിയെന്ന രേഖകളുടെ ആധികാരികത ശരിവെച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്
നോട്ട് നിരോധനത്തില്‍ രാജ്യത്തെ ജനങ്ങള്‍ ദുരിതത്തിലാണെന്നും ബാങ്കുകള്‍ക്കും എടി.എമ്മുകള്‍ക്കും മുന്നില്‍ വരി നിന്നിട്ടും പോലും ആളുകള്‍ക്ക് പണം ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ വേണ്ടത്ര ആലോചനയില്ലാതെയായിരുന്നോ ഇത്തരമൊരു തീരുമാനം എടുത്തത് എന്നുമായിരുന്നു ചാനല്‍ റിപ്പോര്‍ട്ടറായ മഹേന്ദര്‍ സിങ്ങിന്റെ ചോദ്യം.
എന്നാല്‍ ഈ ചോദ്യത്തെ പാടെ അവഗണിച്ച മുഖ്യമന്ത്രി ഹരിയാനയിലെത്തുന്ന സര്‍വകക്ഷി സംഘത്തെ കുറിച്ചുള്ള കാര്യങ്ങളായിരുന്നു മറുപടിയായി പറഞ്ഞത്. ഈ വീഡിയോ പുറത്തുവന്നതോടെ ഇതിനെതിരെ വലിയ പ്രതിഷേധം ഉയരുകയും മുഖ്യമന്ത്രിയ്ക്ക് അത് വലിയ നാണക്കേടുണ്ടാക്കുയും ചെയ്തു. ഇതിന് പിന്നാലെയാണ് ചാനല്‍ റിപ്പോര്‍ട്ടറുടെ രാജി ആവശ്യപ്പെടട്ട് മാനേജ്മന്റ് രംഗത്തെത്തുന്നത്.
സീ ന്യൂസ് ഗ്രൂപ്പ് മേധാവിയായ സുഭാഷ് ചന്ദ്രയ്ക്ക് അടുത്തിടെയാണ് ബി.ജെ.പി പിന്തുണയോടെ രാജ്യസഭാ സീറ്റ് ലഭിക്കുന്നത്. ബി.ജെ.പിക്ക് അനുകൂലമല്ലാതെ ഒരു ചോദ്യം ചോദിക്കുന്നതുപോലും അവിടെ അനുവദിനീയമല്ലെന്ന ആരോപണവും ഇതിനകം ഉയര്‍ന്നതാണ്.
ഇതിന് മുന്‍പ് ജെ.എന്‍.യു വിഷയത്തില്‍ കനയ്യകുമാറെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിനെ കുറിച്ചും ജെ.എന്‍.യുവിലെ പ്രതിഷേധത്തെ കുറിച്ചും റിപ്പോര്‍ട്ട് നല്‍കിയ വിശ്വദീപക് എന്ന റിപ്പോര്‍ട്ടറേയും സീന്യൂസ് പിരിച്ചുവിട്ടിരുന്നു.