ഫാമിലി മാന്‍ എന്ന സീരീസിലൂടെ വന്ന് രേഖാചിത്രം വരെ ഒരുപിടി നല്ല സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ച വച്ച് മുന്നേറിക്കൊണ്ടിക്കൊരിക്കുകയാണ് സെറിന്‍ ഷിഹാബ്. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം പ്രേഷകന്റെ മനസില്‍ ഇടംപിടിക്കുന്നതായിരുന്നു. നാടകത്തിലൂടെയാണ് സെറിന്‍ അഭിനയരംഗത്തേക്ക് കടന്ന് വന്നത്.
രേഖാചിത്രത്തിലെ പുഷ്പം സെറിന്റെ മികച്ച കഥാപാത്രമായിരുന്നു, എന്നാല്‍ വില്ലന്‍ കഥാപാത്രമായിട്ടല്ല അതിനെ കണ്ടതെന്ന് സെറിന്‍ പറഞ്ഞു. ഐ ആം വിത്ത് ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് സെറിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘പുള്ളിക്കാരിക്ക് കുറച്ച് കാര്യങ്ങള്‍ ആവശ്യമുണ്ട്, അത് ചെയ്‌തെടുക്കാന്‍ എന്തിന് വേണ്ടിയും റെഡിയാണ്. ആ ധൈര്യം അവര്‍ക്കുണ്ട്, അങ്ങനെയാണ് ഞാന്‍ ഇതിനെ കണ്ടത്.
രേഖാചിത്രത്തിലാണ് ഞാനെന്റെ റിയാക്ഷന്‍സ് മോണിറ്ററില്‍ പ്ലേ ബാക്കില്‍ കണ്ട് തുടങ്ങിയത്. ഇത് നിനക്ക് നല്ലതാണെന്നും പറയുന്ന ഫീഡ്ബാക്ക് എന്താണെന്ന് മനസിലാകണമെങ്കില്‍ മോണിറ്ററില്‍ കാണമെന്നും ജോഫിന്‍ (ഡയറക്ടര്‍) പറയുന്നുണ്ടായിരുന്നു.
എന്നാല്‍ ആ സിനിമയില്‍ എനിക്ക് ഡയലോഗ് അധികമില്ലായിരുന്നു. അതുകൊണ്ട് ഡയലോഗില്ലാത്ത സമയത്ത് ആ കഥാപാത്രത്തെ എങ്ങനെ എക്‌പ്ലോര്‍ ചെയ്യാന്‍ കഴിയും എന്നുണ്ടായിരുന്നു,’ ഷെറിന്‍ പറയുന്നു.
രേഖാചിത്രത്തില്‍ അനശ്വരയോടൊപ്പം അഭിനയിച്ചതിനെക്കുറിച്ചും നടി പറഞ്ഞു.
‘അനശ്വര വളരെയധികം പ്രൊഫഷണല്‍ ആണ്. നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന കുട്ടിയാണ്, വളരെ ചെറുപ്പത്തിലെ അഭിനയിക്കാന്‍ തുടങ്ങി, ഇപ്പോഴും ആ കുട്ടിത്തമുണ്ട്. എനിക്ക് തോന്നുന്നു അവളുടെ പ്രോസസ് സ്വിച്ച് ഓണ്‍, സ്വിച്ച് ഓഫ് പോലെയായിരിക്കും. കട്ട് വിളിച്ചാല്‍ ഷീ ഈസ് ബാക്ക് ടു അനശ്വര,’ സെറിന്‍ ഷിഹാബ് പറഞ്ഞു.
ഓഡിഷന് പോകുമ്പോള്‍ നമ്മളെ പേഴ്‌സണാലിറ്റി കൂടെ ജഡ്ജ് ചെയ്യുകയാണെന്നും നമ്മള്‍ എങ്ങനെയാണ് പെരുമാറുകയെന്ന് നോക്കുമെന്നും സെറിന്‍ പറഞ്ഞു. ആട്ടത്തിന്റെ ഒഡീഷന് പോകുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും ഓഡിഷന് വിനയ് ഫോര്‍ട്ടും ഉണ്ടായിരുന്നതുകൊണ്ട് എക്‌സൈറ്റ്‌മെന്റ് അപ്പോഴേ ഉണ്ടായിരുന്നുവെന്നും സെറിന്‍ കൂട്ടിച്ചേര്‍ത്തു.
Content highlight: Zarin Shihab talks about her character in rekhachithram movie