| Friday, 22nd September 2017, 12:36 pm

ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിന് പിന്നില്‍ ആസിഫലി സര്‍ദാരിയാണെന്ന് മുഷറഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും മുര്‍തസ ഭൂട്ടോയുടെയും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഭര്‍ത്താവ് ആസിഫലി സര്‍ദാരിയാണെന്ന് പര്‍വേസ് മുഷറഫ്. ഫേസ്ബുക്ക് വീഡിയോയിലാണ് മുഷറഫിന്റെ പ്രതികരണം.

ഒരു കൊലപാതകം നടന്നാല്‍ അതുകൊണ്ട് ആര്‍ക്കാണ് ഏറ്റവും ഗുണമുണ്ടാകുക എന്നാണു ആദ്യം നോക്കേണ്ടത്. അന്നു പ്രസിഡന്റായിരുന്ന തനിക്കു ബേനസീര്‍ വധം കൊണ്ടു നഷ്ടപ്പെടാന്‍ ഏറെയായിരുന്നു. എന്നാല്‍, ഗുണമുണ്ടായതു മുഴുവന്‍ സര്‍ദാരിക്കാണെന്നും മുഷറഫ് പറഞ്ഞു.

അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും കാര്യമായ അന്വേഷണം സര്‍ദാരി നടത്താതിരുന്നത് കൊലപാതകത്തില്‍ പങ്കുള്ളത് കൊണ്ടാണെന്നും മുഷറഫ് പറഞ്ഞു.


Read more:  പറയുന്ന വാക്കുകളോട് സത്യസന്ധത പുലര്‍ത്തുന്നവരാണ് കൊച്ചിക്കാര്‍, സൗബിനും; പറവയെ കുറിച്ച് ആഷിഖ് അബു


ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസില്‍ പാകിസ്താനിലെ  മുഷറഫിനെ പാകിസ്ഥാന്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഭൂട്ടോ വധക്കേസില്‍ 2013 ലാണ് മുഷറഫിനെ പ്രതിചേര്‍ക്കുന്നത്. പിന്നീട് മുഷറഫ് ദുബൈയിലാണ് കഴിഞ്ഞിരുന്നത്.

2007 ഡിസംബര്‍ 27 ന് റാവല്‍പിണ്ടിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടുന്നത്.

We use cookies to give you the best possible experience. Learn more