ന്യൂയോർക്ക്: ഗസയിലെ യാതനകൾ പ്രമേയമാക്കി അവതരിപ്പിച്ച പരസ്യം വെബ്സൈറ്റിൽ നിന്ന് പിൻവലിച്ച് ഫാഷൻ ബ്രാൻഡ് സാറ.
ഗസൽ പരമ്പരാഗതമായി വെളുത്ത തുണി ഉപയോഗിച്ച് മൃതദേഹങ്ങൾ പൊതിയുന്നതിന് സമാനമായി ഫോട്ടോഷൂട്ടിൽ ഡമ്മികളെ വെളുത്ത തുണിയും പ്ലാസ്റ്റിക്കും ഉപയോഗിച്ച് ചുറ്റിവരിഞ്ഞിരുന്നു.
ഫലസ്തീൻ ഭൂപടത്തിന് സമാനമായ കാർബോർഡ് കട്ടൗട്ട്, കെട്ടിടാവശിഷ്ടങ്ങളുടെ മാതൃകകൾ ഉൾപ്പെടെ ഫീച്ചർ ചെയ്ത പരസ്യത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് സാറക്കെതിരെ ഉയർന്നത്.
അതേസമയം സാറയുടെ ഉടമസ്ഥരായ ഇന്റിടെക്സ് കമ്പനി പറയുന്നത് ഉള്ളടക്കങ്ങൾ പുതുക്കുന്നതിന്റെ ഭാഗമായിട്ടാണ് പരസ്യം മാറ്റിയത് എന്നാണ്. ഇസ്രഈൽ – ഹമാസ് യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് സെപ്തംബറിലാണ് വിവാദ ഫോട്ടോകൾ എടുത്തത് എന്നും സാറ അവകാശപ്പെട്ടു.
സമൂഹമാധ്യമമായ എക്സിൽ ‘ബോയ്ക്കോട്ട് സാറ’ ഹാഷ് ടാഗ് ട്രെൻഡിങ് ആയിരുന്നു.
പരസ്യ ക്യാമ്പയിൻ ജൂലൈയിലാണ് വിഭാവനം ചെയ്തതെന്നും സെപ്തംബറിലാണ് ഫോട്ടോകൾ എടുത്തത് എന്നും കഴിഞ്ഞ നൂറ്റാണ്ടുകളിലെ പുരുഷന്മാരുടെ തയ്യലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പരസ്യം ചിത്രീകരിച്ചത് എന്നുമായിരുന്നു സാറയുടെ വാദം.
അതേസമയം ബഹിഷ്കരണ ആഹ്വാനങ്ങളോട് സാറ ഇതുവരെ പ്രതികരിച്ചിട്ടില്ല.
CONTENT HIGHLIGHT: Zara pulls controversial ad from website after Gaza boycott calls