കാബിനറ്റ് സെക്രട്ടറി റോളാന്‍ഡ് മസിസ്‌കയാണ് ദേശീയ ടെലിവിഷനിലൂടെ മരണ വിവരം പുറത്ത് വിട്ടത്. രാഷ്ട്രീയ വൃത്തങ്ങളില്‍ “കിങ് കോബ്ര” എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ രോഗ വിവരങ്ങള്‍ ഗവണ്‍മെന്റ് പുറത്ത് വിട്ടിരുന്നില്ല.
സാംബിയ ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമായതിന്റെ 50ാമത് വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് പ്രസിഡന്റിന്റെ മരണം സംഭവിക്കുന്നത്. അധികാരത്തില്‍ ഇരിക്കെ മരിക്കുന്ന രണ്ടാമത് സാംബിയന്‍ പ്രസിഡന്റാണ് സാറ്റ.
2011 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആണ് അദ്ദേഹം തിരഞ്ഞെടുക്കപെട്ടിരുന്നത്. ഇന്ന് ചേരുന്ന സാംബിയന്‍ കാബിനറ്റ് പുതിയ പ്രസിഡന്റിനെ തീരുമാനിച്ചേക്കും.