ടോക്കിയോ: 23 കാരിയുടെ തിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് ലഭിച്ചത് സീരിയല്‍ കില്ലറിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ ഫ്‌ളാറ്റില്‍ നിന്നും മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
Also Read: ആണവായുധ പരീക്ഷണം; ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്നുവീണ് 200 മരണം
ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം ഇരുപത്തിമൂന്നുകാരിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ടകാഹിരോ ഷിറായിഷിയെന്ന സീരിയല്‍ കില്ലറിനെ നിയമത്തിനു മുന്നിലെത്തിച്ചത്.
യുവതി അപാര്‍ട്ട്മെന്റിന് സമീപത്തൂടെ ടകാഹിരോ ഷിറായിഷിക്കൊപ്പം നടക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണം ഇയാളിലേക്കും നീളുന്നത്. കൊല്ലുന്നവരുടെ മൃതദേഹങ്ങള്‍ മറച്ചുവെക്കുകയായിരുന്ന് താനെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി.
“ശരിയാണ് ഞാന്‍ കൊല്ലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ മറച്ചുവെക്കുകയായിരുന്നു. തെളിവു നശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.” ഷിറായിഷി പൊലീസിനോട് പറഞ്ഞു. വീട്ടില്‍ നിന്നു മൃതദേഹങ്ങള്‍ വെട്ടി നുറുക്കിയ ശേഷം ഓരോ ഭാഗങ്ങളായി ഓവു ചാലില്‍ തള്ളുകയായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്.
Dont Miss: എ.പി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്
സാമയ്ക്ക് സമീപത്തുള്ള യു.എസ് ആര്‍മി ക്യാമ്പിനടുത്താണ് യുവാവിന്റെ അപ്പാര്‍ട്‌മെന്റ്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള കുറ്റമാണ് നിലവില്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശരീര ഭാഗങ്ങള്‍ ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചതിനുശേഷമാകും കൂടുതല്‍ നടപടികളിലേക്ക് കടക്കുക.