ന്യൂദല്‍ഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍സ്ഥാപകനും ഇസ്ലാം മത പ്രഭാഷകനുമായ സാക്കിര്‍ നായികിന് സൗദി അറേബ്യ പൗരത്വം ലഭിച്ചതായി റിപ്പോര്‍ട്ട്. സൗദി മാധ്യമമായ ദ മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇന്റര്‍പോളിന്റെ അറസ്റ്റ് തടയാന്‍ സാക്കിര്‍ നായികിന് സൗദി കിരീടാവകാശി സല്‍മാനാണ് പൗരത്വം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ധാക്ക ആക്രമണത്തിന്റെ മുഖ്യ ആസൂത്രണക്കാരനായ രോഹന്‍ ഇംതിയാസ് തന്നെ സാക്കിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ സ്വാധീനിച്ചിരുന്നെന്നും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ബ്രിട്ടണ്‍, കാനഡ , മലേഷ്യ എന്നീ രാജ്യങ്ങളില്‍ നായികിന് വിലക്ക് എര്‍പ്പെടുത്തിയിരുന്നു.
Must Read: ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് സ്വാമി ശ്രീഹരി
സാക്കിര്‍നായിക് ഇസ്ലാം മത പ്രചാരണത്തിന്റെ പേരില്‍ തീവൃവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും തീവൃവാദത്തിന് ധന സഹായം നല്‍കുന്നെന്നും പരാതി ഉയര്‍ന്നിരുന്നതിനെ തുടര്‍ന്ന് കോടതി യു.എ.പി.എ ചുമത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും വിലക്കി.
ഇതോടെ ഇന്ത്യവിട്ട സാക്കിര്‍ നായിക് സൗദിയില്‍ അഭയം തേടുകയായിരുന്നു. ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്റ് പാസ്സ്പോര്‍ട്ട് റദ്ദ് ചെയ്തതോടെയാണ് പൗരത്വം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.