സാകിര്‍ നായിക് സമാധാന സന്ദേശ വാഹകന്‍: ദിഗ് വിജയസിങ്
Daily News
സാകിര്‍ നായിക് സമാധാന സന്ദേശ വാഹകന്‍: ദിഗ് വിജയസിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jul 15, 03:34 pm
Friday, 15th July 2016, 9:04 pm

digvijay-sing

ന്യൂദല്‍ഹി:  ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സന്ദേശം പ്രചരിപ്പിക്കുന്ന സമാധാനപ്രേമിയാണ് സാകിര്‍ നായികെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയസിങ്. സാകിര്‍ നായിക്കിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ എന്തുകൊണ്ട് സാക്ഷി മഹാരാജ്, യോഗി ആദിത്യനാഥ്, സാധ്വി പ്രാചി എന്നിവര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നും ഇസ്‌ലാമിനെ ഭീകരതയുമായി കൂട്ടിക്കെട്ടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ദിഗ് വിജയസിങ് പറഞ്ഞു.

2012ല്‍ നടന്ന പീസ് കോണ്‍ഫറന്‍സില്‍ സാകിര്‍ നായികുമായി വേദി പങ്കിട്ടപ്പോള്‍ മതമൈത്രിയെ കുറിച്ചും തീവ്രവാദത്തിനെതിരിലുമാണ് അദ്ദേഹം സംസാരിച്ചതെന്നും ദിഗ് വിജയസിങ് പറഞ്ഞു. സാകിര്‍ നായിക് അപകടകാരിയാണെങ്കില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ യൂട്യൂബിലുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി ബി.ജെ.പി സര്‍ക്കാര്‍ എന്ത് കൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും ദിഗ് വിജയസിങ് പറഞ്ഞു.

സിമി, ബജ്‌റംഗദള്‍ എന്നിവയെ നിരോധിക്കാന്‍ ആദ്യം ആവശ്യപ്പെട്ട മന്ത്രി താനായിരുന്നുവെന്നും ദിഗ് വിജയസിങ് പറഞ്ഞു.