പാലക്കാട്: എഴുത്തുകാരന്‍ ഒ.വി വിജയന്റെ എഴുത്ത് വര്‍ഗ്ഗീയവാദത്തെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നതായിരുന്നുവെന്ന വിമര്‍ശനവുമായി സക്കറിയ. ഒ.വി വിജയന്‍ ജന്മദിനാഘോഷത്തിനിടെയാണ് സക്കറിയയുടെ ഈ പരാമര്‍ശം.
ഒ. വി. വിജയനെ വീരനായകനായൊന്നും തോന്നിയിട്ടില്ല. എഴുത്തില്‍ ആത്മീയത നിറച്ച് മൃദു ഹിന്ദുത്വവാദത്തെ പിന്തുണയ്ക്കുകയാണ് വിജയന്‍ ചെയ്തതെന്നും സക്കറിയ പറഞ്ഞു.
അതേസമയം സക്കറിയയുടെ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് അറിയിച്ച് ഒ.വി. വിജയന്റെ സഹോദരി ഒ. വി ഉഷ രംഗത്തെത്തിയിരുന്നു. അവരോടൊപ്പം മറ്റ് സാഹിത്യകാരന്‍മാരും സക്കറിയയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായെത്തി.
ALSO READ: രോഹിങ്ക്യകള്‍ അനുഭവിക്കുന്നത് ചരിത്രത്തിലേറ്റവും ക്രൂരമായ മനുഷ്യാവകാശ ലംഘനം: ഐക്യരാഷ്ട്രസഭ
ജീവിതത്തിലായാലും എഴുത്തിലായാലും എന്റെ ഏട്ടന്‍ വര്‍ഗ്ഗീയവാദിയായിരുന്നില്ല. വര്‍ഗ്ഗീയ വാദികളുടെ കൂടെ പോയിട്ടില്ലെന്നും ഒ. വി ഉഷ പറഞ്ഞു.
വിമര്‍ശനം ഉയര്‍ന്നതോടെ താന്‍ വിജയന്‍ വര്‍ഗ്ഗീയ വാദിയാണ് എന്നല്ല പറഞ്ഞതെന്ന വിശദീകരണവുമായി സക്കറിയ രംഗത്തെത്തിയിരുന്നു. വിജയന്‍ തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തെ വിമര്‍ശിച്ചതില്‍ തനിക്ക് കുറ്റബോധമില്ലെന്നും സക്കറിയ പറഞ്ഞു.
വിജയന്‍ ഒരു ദുര്‍ബല ഹൃദയനാണ്. ഹിന്ദുത്വ നിലപാടുകാരുടെ കെണിയില്‍ അദ്ദേഹം വീണുപോയതാകാമെന്നും സക്കറിയ പറഞ്ഞു.
അതേസമയം സക്കറിയയുടെ വിവാദ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് വേദിയില്‍ നിന്ന് ഉയര്‍ന്നത്. ദുര്‍ബല ഹൃദയനെന്ന് പറഞ്ഞ വിജയന്റെ ധൈര്യം അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകളിലൂടെ കാണാന്‍ കഴിയും. ഇന്ദിര ഗാന്ധിക്കെതിരെ വരച്ച കാര്‍ട്ടൂണുകളിലൂടെ അദ്ദേഹത്തിന്റെ ദാര്‍ഢ്യം കാണാന്‍ സാധിക്കും.
സക്കറിയയുടെ പരാമര്‍ശത്തിനെതിരെ വേദിയിലുണ്ടായിരുന്ന സാഹിത്യകാരന്‍മാരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.