സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലവ് സ്റ്റോറി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സക്കരിയയുടെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.
മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സക്കരിയ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. സംവിധായകന്റെ ആദ്യ ചിത്രമായ സുഡാനി ഫ്രം നൈജീരിയയുടെ അണിയറ പ്രവര്‍ത്തകര്‍ത്തന്നെയാണ് ഈ ചിത്രത്തിലും പ്രവര്‍ത്തിക്കുന്നത്.
കുഞ്ചാക്കോ ബോബനെ നായകനാക്കി മറ്റൊരു ചിത്രവും ആലോചനയിലുണ്ടെന്നും സക്കരിയ പറഞ്ഞു.
സക്കരിയ നിര്‍മാണം നിര്‍വഹിക്കുന്ന ‘മോമോ ഇന്‍ ദുബൈ’ എന്ന സിനിമയുടെ ചിത്രീകരണം ദുബൈയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അനീഷ് ജി. മേനോന്‍, അനു സിത്താര, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍. അറബി നടനും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നവാഗതനായ അമീന്‍ അസ്‌ലം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്. ഹലാല്‍ ലൗവ് സ്റ്റോറിയുടെ സഹ എഴുത്തുകാരന്‍ ആഷിഫ് കക്കോടിയുമായി ചേര്‍ന്ന് സക്കരിയ
തന്നെയാണ് മോമോ ഇന്‍ ദുബൈയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഈ ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ പറ്റുമെന്നാണ് കരുതുന്നതെന്നും അഭിമുഖത്തില്‍ സക്കരിയ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Zakaria movie starring Mammootty filming next year