വിവാദമായ സോഷ്യല്‍ മീഡിയ പോസ്റ്റിനു പിന്നാലെ വിശദീകരണവുമായി ബോളിവുഡ് നടിയായിരുന്ന സൈറ വസീം. സൈറ ട്വീറ്റ് ചെയ്ത വെട്ടുകിളി ആക്രമണങ്ങളെക്കുറിച്ചുള്ള ഖുറാന്‍ സൂക്തം നിലവില്‍ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന വെട്ടുകിളി ആക്രമണവുമായി ബന്ധപ്പെട്ടതാണെന്ന ആരോപണങ്ങള്‍ക്കാണ് സൈറ മറുപടി നല്‍കിയത്.
കനേഡിയന്‍ ജേര്‍ണലിസറ്റായ തരേഖ് ഫത്ത സൈറ സ്വന്തം രാജ്യത്തെ അപകടത്തെ കളിയാക്കിയതാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും താനങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് സൈറ പറയുന്നത്.
‘ എന്റെ ട്വീറ്റ് പൂര്‍ണമായും സന്ദര്‍ഭത്തില്‍ നിന്ന് പുറത്തെടുത്തതാണ്. ഈ അഭിപ്രായങ്ങള്‍ നല്ലതോ ചീത്തയോ ആകട്ടെ ഇവയൊന്നും ഉദ്ദേശ്യത്തെ നിര്‍വചിക്കുന്നില്ല, കാരണം അത് ഞാനും എന്റെ റബ്ബിനും ഇടയിലുള്ളതാണ്,’ സൈറയുടെ നീണ്ട കുറിപ്പില്‍ പറയുന്നു.
‘ ലോകം ഇതിനകം ഒരു ദുഷ്‌കരമായ സമയത്തിലൂടെ കടന്നു പോവുകയാണ്. ഇതിനകം തന്നെ ധാരാളം വിദ്വേഷവും വര്‍ഗീയതയും ഉണ്ട്. നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം എന്നത് ഇത് കൂടുതലാക്കാതിരിക്കുക എന്നതാണ്,’ സൈറ കൂട്ടിച്ചേര്‍ത്തു.
ഞാനിനി ഒരിക്കലും ഒരു നടിയല്ലെന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
സൈറ വസീം കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ചെയ്ത പോസ്റ്റുകളാണ് വിദാമായത്.
‘ വെള്ളപ്പൊക്കം, വെട്ടുകിളി, ചെള്ള്, തവളകള്‍, രക്തം എന്നിങ്ങനെ അവരുടെ നേരെ അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും ചെയ്തു. ശാപത്തിന് നല്‍കപ്പെട്ട ജനത,’ എന്നാണ് സൈറ ട്വീറ്റ് ചെയ്തത്.
സൈറയുടെ പോസ്റ്റ് പ്രചരിച്ചതിനു പിന്നാലെ നിരവധി പേര്‍ സൈറ പാകിസ്താന്‍ അനുകൂലിയാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സൈറയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡീ ആക്ടിവേറ്റ് ചെയ്തിരുന്നു. എന്നാല്‍ ഒരു ദിവസത്തിനു ശേഷം ഇവര്‍ സോഷ്യല്‍മീഡിയയില്‍ തിരിച്ചെത്തി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ