Advertisement
national news
'എല്ലാവര്‍ക്കും ഒരു ഇടവേളയെടുക്കാന്‍ അവകാശമുണ്ട്'; വെട്ടുകിളിയെ കുറിച്ച് പറഞ്ഞ് ട്വിറ്ററില്‍ നിന്ന് മടങ്ങിയ സൈറ വസീം തിരിച്ചെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 31, 02:35 pm
Sunday, 31st May 2020, 8:05 pm

മുന്‍ നടി സൈറ വസീം ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും മടങ്ങിയെത്തി. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സൈറയുടെ മടങ്ങി വരവ്. വെട്ടുകിളി ആക്രമണത്തെ കുറിച്ച് ഖുറാനിലെ വരികള്‍ ഉദ്ദരിച്ച് സൈറ വസീം ട്വീറ്റ് ചെയ്തത് ചര്‍ച്ചയായിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും ട്വിറ്ററില്‍ നിന്നും സൈറ പിന്‍വാങ്ങിയത്. എന്ത് കൊണ്ടാണ് താന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തതെന്ന് സൈറ വസീം വിശദീകരിച്ചു.

 

‘കാരണം ഞാനും ഒരു മനുഷ്യനാണ്. തലയ്ക്കുള്ളിലും ചുറ്റിലുമായി വലിയ ശബ്ദമുണ്ടാവുമ്പോള്‍ അതില്‍ നിന്നൊരു ഇടവേളയെടുക്കാന്‍ എല്ലാവരും തയ്യാറാവുന്നത് പോലെ ഞാനും ചെയ്തു’, സൈറ ട്വിറ്ററില്‍ കുറിച്ചു.

2019ലാണ് സിനിമാ അഭിനയം നിര്‍ത്തുകയാണെന്ന് സൈറ വസീം പ്രഖ്യാപിച്ചത്. തന്റെ ആദ്യ ചിത്രത്തിലെ അഭിനയത്തിന് സൈറയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. തന്റെ വിശ്വാസത്തിന് എതിരായത് കൊണ്ടാണ് അഭിനയ ജീവിതം അവസാനിപ്പിക്കുന്നതെന്നാണ് സൈറ വിശദീകരിച്ചത്.